Home app

സബ്‌സിഡിയോടെയുള്ള ഹജ്ജ് യാത്രയ്ക്ക് നിയന്ത്രണവുമായി കേന്ദ്രസര്‍ക്കാര്‍

കേന്ദ്ര സബ്സിഡിയോടെയുള്ള ഹജ്ജ് യാത്രയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നു. ഇനി മുതല്‍ സര്‍ക്കാര്‍ സഹായത്തോടെ ഒരാള്‍ക്ക് ഹജ്ജ് യാത്ര ഒരിക്കല്‍ മാത്രമായിരിക്കുമെന്ന് ന്യൂനപക്ഷ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയാണ് വ്യക്തമാക്കി. ഇതേക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും നഖ്വി അറിയിച്ചു. കൂടുതല്‍ ആളുകള്‍ക്ക് ഹജ്ജ് യാത്രയ്ക്ക് ഇത് അവസരമൊരുക്കുമെന്ന് മന്ത്രി പറഞ്ഞു.

ഹജ്ജ് യാത്രയ്ക്കായി അടുത്ത വര്‍ഷം മുതല്‍ കപ്പല്‍ സര്‍വീസ് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ആദ്യ കപ്പല്‍ സര്‍വീസ് മുംബൈയില്‍ നിന്ന് ജിദ്ദയിലേക്കായിരിക്കുമെന്നും, പിന്നീട് കൊച്ചി ഉള്‍പ്പെടെയുള്ള തുറമുഖങ്ങളില്‍ നിന്നും കപ്പല്‍ സര്‍വീസ് നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top