ചീഫ് സെക്രട്ടറി നളിനി നെറ്റോ ഓഗസ്റ്റ് 31-ന് വിരമിക്കും. ധനവകുപ്പ് മേധാവി കെ.എം. എബ്രഹാം അടുത്ത ചീഫ് സെക്രട്ടറി ആയേക്കും. 1981 ബാച്ചില്‍പ്പെട്ട നളിനി നെറ്റോ ഏപ്രില്‍ രണ്ടിനാണ് ചീഫ് സെക്രട്ടറിയായത്. നളിനി നെറ്റോ കഴിഞ്ഞാല്‍ ഏറ്റവും സീനിയറാണ് ഇപ്പോള്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയായ എബ്രഹാം. 1982 ബാച്ചില്‍പ്പെട്ട അദ്ദേഹം ഡിസംബറില്‍ വിരമിക്കും. നാലുമാസമേ സേവനകാലാവധിയുള്ളൂവെങ്കിലും അദ്ദേഹത്തെത്തന്നെ ചീഫ് സെക്രട്ടറിയാക്കാനാണ് സര്‍ക്കാരിന് താത്പര്യം. പുതിയ ധനവകുപ്പ് മേധാവിയെ കണ്ടെത്താനുള്ള ചര്‍ച്ചകളും തുടങ്ങി.
സീനിയോറിറ്റിയില്‍ എബ്രഹാമിന് പിന്നിലുള്ളത് ഡോ. അമരേന്ദ്രകുമാര്‍ ദുബെയും അരുണാ സുന്ദരരാജുമാണ്. ഇരുവരും കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. അമരേന്ദ്രകുമാര്‍ കേന്ദ്ര യുവജനകാര്യ മന്ത്രാലയം സെക്രട്ടറിയാണ്. അരുണ കേന്ദ്ര െഎ.ടി. സെക്രട്ടറിയും. അമരേന്ദ്രകുമാറിന് 2019 ജനുവരിവരെയും അരുണയ്ക്ക് ആ വര്‍ഷം ജൂലായ് വരെയും സര്‍വീസുണ്ട്. ഇവര്‍ കേരളത്തിലേക്ക് മടങ്ങുമോ എന്നതില്‍ വ്യക്തതയില്ല. ഇവര്‍ കഴിഞ്ഞാല്‍ പോള്‍ ആന്റണിയാണ് സീനിയര്‍. അദ്ദേഹത്തിന് 2018 ജൂണ്‍വരെ സര്‍വീസുണ്ട്. എബ്രഹാമിന് പിന്നാലെ ചീഫ് സെക്രട്ടറിയാവാന്‍ ഏറ്റവുംകൂടുതല്‍ സാധ്യത കല്പിക്കപ്പെടുന്നത് പോള്‍ ആന്റണിക്കാണ്.