നിവിന്‍ പോളിയെ നായകനാക്കി അല്‍ത്താഫ് സലിം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള. ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തെത്തി. ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം പോളി ജൂനിയര്‍ പിക്ചേഴ്സിന്റെ ബാനറില്‍ നിവിന്‍ പോളി തന്നെ നിര്‍മിക്കുന്ന ചിത്രം ഓണത്തിന് തിയേറ്ററുകളിലെത്തും.
ഐശ്വരിയ ലക്ഷ്മിയും അഹാന കൃഷ്ണകുമാറുമാണ് നായികമാരായി എത്തുന്നത്. കുര്യന് ചാക്കോ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ നിവിന്‍ അവതരിപ്പിക്കുന്നത്. ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. സിജു വില്‍സണ്‍, ഷറഫുദ്ധിന്‍ , ലാല്‍, ദിലീഷ് പോത്തന്, സൈജു കുറുപ്പ് എന്നിവരും ചിത്രത്തിലുണ്ട്.