ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രം ചങ്ക്സ് സമ്മിശ്ര പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ഹെയ് കിളിപ്പെണ്ണേ എന്ന ഗാനമാണ് എത്തിയിരിക്കുന്നത്. ബി കെ ഹരിനാനാരയണന്റെ വരികള്‍ക്ക് ഗോപി സുന്ദറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. റാംഷിയാണ് ആലാപനം.
എഞ്ചിനീയറിംഗ് കോളേജ് പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ ബാലു വര്‍ഗീസ്, ധര്മ്മജന്, ഗണപതി, വിശാഖ് നായര്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. ഹണി റോസാണ് നായിക. സിദ്ദീഖ്, ലാല്‍, മെറീന മൈക്കിള്‍, ഹരിഷ് കണാരന്, ഷമ്മി തിലകന് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.