Home app

തളിപ്പറമ്പില്‍ സ്വത്ത് തട്ടിയെടുത്ത കേസിലെ പ്രതി അഡ്വ.ശൈലജ കീഴടങ്ങി

തളിപ്പറമ്പ് സഹകരണസംഘം മുന്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ പുതുക്കുളങ്ങര ബാലകൃഷ്ണന്റെ സ്വത്ത് തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി അഡ്വ.ശൈലജയും ഭര്‍ത്താവ് കൃഷ്ണകുമാറും കീഴടങ്ങി. ഇവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയാണ് തളിപ്പറമ്പ് ഡി.വൈ.എസ്.പി ഓഫീസിലെത്തി കീഴടങ്ങിയത്. ഇവരെ ഉടന്‍ തന്നെ പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം.

കേസിലെ മറ്റൊരു പ്രതിയും അഡ്വ.ശൈലജയുടെ സഹോദരിയുമായിരുന്ന ജാനകിയെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2011 സെപ്തംബര്‍ 11ന് കൊടുങ്ങല്ലൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വച്ച് മരണപ്പെട്ട കണ്ണൂര്‍ തളിപ്പറമ്പ് പുതുക്കുളങ്ങര പി ബാലകൃഷ്ണന്റെ കോടികള്‍ വിലമതിക്കുന്ന സ്വത്താണ് സംഘം വ്യാജരേഖകള്‍ ഉണ്ടാക്കി തട്ടിയെടുത്തത്. ശൈലജയുടെ സഹോദരി ജാനകിയെ, ബാലകൃഷ്ണന്‍ വിവാഹം കഴിച്ചതിന്റെ വ്യാജരേഖകള്‍ ഉണ്ടാക്കി കെ.വി.ശൈലജയും ഭര്‍ത്താവ് കൃഷ്ണകുമാറുമാണ് സ്വത്തുക്കള്‍ കൈക്കലാക്കിയത്. ജാനകിയുടെ പേരില്‍ സ്വന്തമാക്കിയ സ്വത്ത് ശൈലജ പിന്നീട് തന്റെ പേരിലേക്ക് മാറ്റുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top