ദക്ഷിണേഷ്യന്‍ സാഹിത്യത്തിനുള്ള ഡിഎസ്സി പുരസ്കാര നാമനിര്‍ദേശ പട്ടികയില്‍ ഇടം നേടി കെ.ആര് മീരയും പെരുമാള്‍ മുരുകനും. 13 നോവലുകളുടെ പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്. കെആര്‍ മീരയുടെ ദ പോയിസണ്‍ ഓഫ് ലൗവും പെരുമാള്‍ മുരുകന്റെ പൈറും ആണ് പട്ടികയില്‍ ഇടം നേടിയത്. പ്രമുഖ എഴുത്തുകാരായ അരവിന്ദ് അഡിഗ, അശോക് ഫെരേ, കരണ്‍ മഹാജന്, സ്റ്റീഫന്‍ ആള്‍ട്ടെര്‍ എന്നിവരും പട്ടികയില്‍ ഇടം നേടിയിട്ടുള്ളത്. നവാഗതരായ അനോഷ് ഇറാനി, ഹിര്‍ഷ് സാഹ്നി,സൗത്ത് ഹാവെന്‍, സര്‍വത് ഹാസിന് എന്നിവരും പട്ടികയിലുണ്ട്. സെപ്തംബര്‍ 27ന് ലണ്ടനിലാണ് പുരസ്കാര പ്രഖ്യാപനം. 16 ലക്ഷം ഇന്ത്യന്‍ രൂപയാണ് പുരസ്കാര തുക.
ദക്ഷിണേഷ്യന്‍ സാഹിത്യത്തിനുള്ള ഡിഎസ്സി പുരസ്കാര നാമനിര്‍ദേശ പട്ടികയില്‍ കെ.ആര് മീരയും
By
August 11, 2017 6:02 am