Home app

മദ്യവില്പനശാല തുറന്നു പ്രവര്‍ത്തിക്കണമെന്നാവശ്യപ്പെട്ട് ഉളിക്കല്‍ പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍

ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്പനശാല തുറന്നു പ്രവര്‍ത്തിക്കണമെന്നാവശ്യപ്പെട്ട് കാസര്‍ഗോഡ് ജില്ലയിലെ ഉളിക്കല്‍ പഞ്ചായത്തില്‍ വെള്ളിയാഴ്ച കര്‍മസമിതിയുടെ ഹര്‍ത്താല്‍. നേതൃത്വത്തിലുള്ള ഹര്‍ത്താല്‍ രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ്. പത്രം, പാല്‍, വാഹനങ്ങള്‍, വിദ്യാലയങ്ങള്‍ എന്നിവയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യശാല പൂട്ടിയതിനെത്തുടര്‍ന്ന് വ്യാജമദ്യവില്‍പ്പന വര്‍ധിച്ചുവെന്നുപറഞ്ഞാണ് കര്‍മസമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. കര്‍മസമിതി 2003-ല്‍ നടത്തിയ ഹര്‍ത്താലിനെത്തുടര്‍ന്നാണ് ഉളിക്കലില്‍ മദ്യവില്പനശാല തുടങ്ങിയത്. മദ്യ ഉപഭോഗം കൂടിയതിനാല്‍ കുടുംബശ്രീ പ്രവര്‍ത്തകരും പഞ്ചായത്തും സമ്മര്‍ദം ചെലുത്തുകയും തുടര്‍ന്ന് 2014-ല്‍ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് മദ്യവില്പനശാല അടച്ചുപൂട്ടുകയുമായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top