Home app

ആഗസ്റ്റ് 22ന് രാജ്യവ്യാപകമായി ബാങ്ക് പണിമുടക്ക്

ആഗസ്റ്റ് 22ന് ബാങ്കുകള്‍ രാജ്യവ്യാപകമായി പണിമുടക്കും. പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യ വല്‍കരണം, ലയനം എന്നീ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ക്കെതിരെ ആള്‍ ഇന്ത്യ ബാങ്ക് എംപ്‌ളോയിസ് അസോസിയേഷനാണ് (എ.ഐ.ബി.ഇ.എ)പണിമുടക്കിന് ആഹ്വാനം ചെയ്തത്.

കേന്ദ്രസര്‍ക്കാരിന്റെ ചില നയപ്രഖ്യാപനങ്ങള്‍ ബാങ്കിംഗ് മേഖലയെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണെന്ന് യൂണിയനുകള്‍ ആരോപിച്ചു. 10 ലക്ഷത്തിലധികം ബാങ്ക് ജീവനക്കാര്‍ ആഗസ്റ്റ് 22ലെ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് എ.ഐ.ബി.ഇ.എ. ജനറല്‍ സെക്രട്ടറി സി.എച്ച്. വെങ്കടാചലം അറിയിച്ചു. സെപ്തംബര്‍ 15ന് ഒരു ലക്ഷം ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും പങ്കെടുക്കുന്ന പാര്‍ലമെന്റ് മാര്‍ച്ചും സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ജൂലൈ 25, 26 തീയതികളില്‍ നടത്താനിരുന്ന പണിമുടക്ക് ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ (ഐ.ബി.ഐ) പ്രതിനിധികളുമായി കേന്ദ്ര ഡെപ്യൂട്ടി ലേബര്‍ കമ്മീഷ്ണറുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്ന് മാറ്റി വച്ചിരുന്നു. ഐ.ബി.ഐയുടെ ഭാഗത്ത് നിന്ന് അനുകൂലമായ നടപടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് പണിമുടക്കുമായി മുന്നോട്ട് പോകാന്‍ സംഘടനകള്‍ തീരുമാനിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top