പുതിയ ഹ്യുണ്ടായ് വെര്‍ണ ഈ മാസം 22 ന് അവതരിപ്പിക്കും. പ്രീബുക്കിംഗ് ആരംഭിച്ചതായി ഹ്യുണ്ടായ് മോട്ടോര്‍ ഔദ്യോഗികമായി അറിയിച്ചു. കൂടുതല്‍ ഫീച്ചറുകള്‍, കൂടുതല്‍ കരുത്ത്, മെച്ചപ്പെട്ട ഡ്രൈവിംഗ് ഡൈനാമിക്സ് തുടങ്ങിയ മാറ്റങ്ങള്‍ പുതിയ ഹ്യുണ്ടായ് വെര്‍ണയില്‍ കാണാന്‍ കഴിയും.
അഡ്വാന്‍സ്ഡ് ഹൈ സ്ട്രെങ്ത് സ്റ്റീല്‍ (എഎച്ച്എസ്എസ്) ബോഡി ഘടനയിലാണ് പുതിയ വെര്‍ണ നിര്‍മ്മിച്ചിരിക്കുന്നത്. ഹോട്ട് സ്റ്റാമ്ബിംഗ് കാറിന് മികച്ച പെര്‍ഫോമന്‍സും ദൃഢതയും നല്‍കും. രണ്ട് എന്ജിന് ഓപ്ഷനുകളിലാണ് ലഭിക്കുക. 1.6 ലിറ്റര്‍ ഡുവല്‍ പെട്രോള്‍ എന്ജിന് 123 പിഎസ് കരുത്തും, 1.6 ലിറ്റര്‍ യു2 സിആര്‍ഡിഐ വിജിടി ഡീസല്‍ എന്ജിന് 128 പിഎസ് കരുത്തും സൃഷ്ടിക്കും. 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ട്രാന്സ്മിഷന്.