Home app

പാക് അധിനിവേശ കശ്മീരില്‍ പാകിസ്താന്‍ 6 ഡാമുകള്‍ നിര്‍മ്മിക്കുന്നു

പാക് അധിനിവേശ കശ്മീരിലെ സിന്ധു നദിയില്‍ പാകിസ്താന്‍ ആറ് അണക്കെട്ടുകള്‍ നിര്‍മിക്കുന്നുവെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ.സിങ്. ചൈനയുടെ പിന്തുണയോടെയാണ് അണക്കെട്ടിന്റെ നിര്‍മാണമെന്നും സിങ് രാജ്യസഭയില്‍ വ്യക്തമാക്കി. ഇന്ത്യയുടെ പരാമാധികാരത്തിനു മേലുള്ള കടന്നുകയറ്റമാണിതെന്നു വ്യക്തമാക്കി പാകിസ്താനും ചൈനയ്ക്കും കത്തയച്ചിട്ടുണ്ടെന്നും അറിയിച്ചു.

പാകിസ്താന്‍ അനധികൃതമായി കയ്യേറിയ സ്ഥലമാണ് പാക്ക് അധിനിവേശ കശ്മീരെന്ന വ്യക്തമായ നിലപാടാണ് ഇന്ത്യയ്ക്കുള്ളത്. പാകിസ്താന്റെ ഈ നടപടി ഇന്ത്യയുടെ പരാമാധികാരത്തിലും പ്രാദേശിക നീതിക്കും മുകളിലുള്ള കടന്നുകയറ്റമാണ്. നമ്മുടെ നിലപാട് വ്യക്തമാക്കിയാണ് ഇരുരാജ്യങ്ങള്‍ക്കു കത്തയച്ചിരിക്കുന്നത്. ഇതില്‍നിന്ന് ഒരിക്കലും പിന്നോട്ടില്ലെന്നും സിങ് രാജ്യസഭയില്‍ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top