ഭോപ്പാലില്‍ പശു കടത്ത് ആരോപിച്ച് നാല് യുവാക്കളെ ക്രൂരമായി അക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മധ്യപ്രദേശിലെ ബെതുല്‍ ജില്ലയിലെ ഗ്രാമപ്രദേശത്താണ് സംഭവം. ഗ്രാമത്തിലെ ജനങ്ങളുടെ മുമ്പില്‍ വെച്ച് യുവാക്കളെ ക്രൂരമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. പശു കടത്ത് ആരോപിക്കപ്പെട്ട യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ ഉപദ്രവിച്ച നാട്ടുകാര്‍ ഒളിവിലാണ്.
ദൃശ്യങ്ങള്‍ പുറത്തായതിനെ തുടര്‍ന്ന് പോലീസ് നാട്ടുകാരായ ശ്യാം മനാക്, സുന്ദര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തതായി പോലീസ് ഓഫീസര്‍ പ്രേം സിംഗ് താക്കുര്‍ അറിയിച്ചു. പശു കടത്ത് ആരോപിക്കപ്പെട്ട യുവാക്കള്‍ മധ്യപ്രദേശിലെ രഹട്ഗാവ് ജില്ലക്കാരാണെന്ന് പോലീസ് സ്ഥിരീകരിച്ചു. വീഡിയോയെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തി നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.
യുവാക്കളെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍