ആമീര്‍ ഖാന്, സൈറാ വസീം എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന സീക്രട്ട് സൂപ്പര്‍സ്റ്റാറിന്റെ ട്രെയിലര്‍ എത്തി. അദ്വൈത് ചന്ദന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശക്തി എന്ന സംഗീത സംവിധായകന്റെ കഥാപാത്രത്തെയാണ് ആമീര്‍ അവതരിപ്പിക്കുന്നത്. സംഗീതം സ്വപ്നം കണ്ട് ജീവിക്കുന്ന ഇന്‍സു എന്ന പെണ്‍കുട്ടിയുടെ വേഷത്തിലാണ് സൈറ എത്തുന്നത്. ഒക്ടോബര്‍ 19 ന് ചിത്രം തിയേറ്ററുകളിലെത്തും.