Film News

പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗം ചിത്രീകരണം ആരംഭിച്ചു

രഞ്ജിത്ത് ശങ്കര്‍-ജയസൂര്യ കൂട്ടുകെട്ടില്‍ എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. പുണ്യാളന്റെ രണ്ടാം ഭാഗത്തില്‍ നിര്‍മ്മാണത്തിനൊപ്പം വിതരണവും ജയസൂര്യയും, രഞ്ജിത്ത് ശങ്കറും ചേര്‍ന്നാണ് നടത്തുന്നത്.

ജയസൂര്യയുടെയും രഞ്ജിത് ശങ്കറിന്‍െയും വിതരണ കമ്പനിയായ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡാണ് ചിത്രം വിതരണത്തിന് എത്തിക്കുക. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. സുസു സുധി വാത്മീകം, പ്രേതം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് ശങ്കറും ജയസൂര്യയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിലെ പുതിയ പോസ്റ്ററും ജയസൂര്യ ഫേസ്ബുക്കിലൂടെ പങ്കുവച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top