ബോളിവുഡിലും ഹോളിവുഡിലും ഒരുപോലെ തിളങ്ങി നില്ക്കുന്ന പ്രിയങ്ക ചോപ്ര മലയാളത്തിലും അരങ്ങേറ്റം കുറിക്കുന്നു. എന്നാല്‍ അഭിനേതാവിന്റെ വേഷത്തിലല്ല നിര്‍മ്മാതാവിന്റെ വേഷത്തിലാണ് പ്രിയങ്ക മലയാള സിനിമയിലേക്ക് വരുന്നത്. മറാത്തിയില്‍ പ്രിയങ്ക നിര്‍മ്മിച്ച വെന്റിലേറ്റര്‍ എന്ന ചിത്രത്തിന്റെ മലയാളം റിമേക്ക് ആണ് പ്രിയങ്ക നിര്‍മ്മിക്കുന്നത്. ചിത്രം ദേശീയ അവാര്‍ഡ് നേടിയിരുന്നു.
പ്രിയങ്കയുടെ അമ്മ മധു ചോപ്ര പറയുന്നു, അതെ ഞങ്ങള്‍ മലയാളത്തില്‍ വെന്റിലേറ്റര്‍ ചെയ്യുന്നു. കരാര്‍ ഒപ്പിട്ട് കഴിഞ്ഞു. പ്രിയങ്ക നിര്‍മ്മാണ പങ്കാളിയാണ്. മലയാള സിനിമാ ലോകം നല്ല ഉള്ളടക്കത്താല്‍ സമൃദ്ധമാണ്. ഞങ്ങളും നല്ല പോലെ അവിടെ ഇടപെടും. എനിക്ക് തമിഴും തെലുഗും അറിയില്ല. പക്ഷെ മലയാളം അറിയാം. അത് കൊണ്ട് തന്നെ എനിക്ക് ഭയക്കാതെ ഇടപെടാന്‍ കഴിയും. എന്നാല്‍ തെലുഗും തമിഴ് സിനിമാ ലോകവും അങ്ങനല്ല. അത് വലിയ ലോകമാണ്. അത് കൊണ്ട് തന്നെ കഠിനവും ആണെന്നും മധു ചോപ്ര പറഞ്ഞു.
ഞങ്ങള്‍ അഭിനേതാക്കളെ തെരഞ്ഞെടുത്തു കൊണ്ടിരിക്കുകയാണ്. മലയാളത്തിലെ പ്രമുഖ സംവിധായകനാണ് ചിത്രം സംവിധാനം ചെയ്യുകയെന്നും മധു ചോപ്ര പറഞ്ഞു.