Breaking News

ഭര്‍ത്താവിനൊപ്പമുള്ള ചിത്രം വലിച്ചുകീറി നടിയുടെ ഡിവോഴ്സ് ഫോട്ടോഷൂട്ട്; ചിത്രങ്ങൾ

വിവാഹത്തിന് മാത്രമല്ല എന്ത് ആഘോഷത്തിനും ഫോട്ടോഷൂട്ട് ചെയ്യുന്ന കാലമാണിത്. അക്കൂട്ടത്തില്‍ ഇപ്പോഴിതാ വിവാഹമോചനം ആഘോഷിക്കാനും ഫോട്ടോഷൂട്ട് ചെയ്യുന്നവരുണ്ട്. കഴിഞ്ഞ മാസം ലോറെന്‍ ബ്രൂക്ക് എന്ന യുവതി തന്റെ വിവാഹമോചനം ഇത്തരത്തില്‍ ആഘോഷമാക്കിയിരുന്നു. ഇതിന് പിന്നാലെ തമിഴ് സീരിയല്‍ നടി ശാലിനിയും ഡിവോഴ്‌സ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ്.

ഭര്‍ത്താവുമൊന്നിച്ചുള്ള ചിത്രങ്ങള്‍ വലിച്ചുകീറിയും ചെരുപ്പ് കൊണ്ട് ചവിട്ടി പൊട്ടിച്ചും ശാലിനി ചിത്രങ്ങള്‍ക്ക് പോസ് ചെയ്തു. ‘ജീവിതത്തില്‍ 99 പ്രശ്‌നങ്ങളുണ്ടാകും, അതില്‍ ഒന്നല്ല ഭര്‍ത്താവ്’ എന്നെഴുതിയ ബോര്‍ഡും ഇവര്‍ കൈയില്‍ പിടിച്ചിരുന്നു. ചുവന്ന ഗൗണ്‍ അണിഞ്ഞാണ് നടി ഫോട്ടോഷൂട്ടിന് എത്തിയത്. 

ശബ്ദമില്ലാത്തവരുടെ ശബ്ദമായി വിവാഹമോചനം നേടിയ ഒരു സ്ത്രീയുടെ സന്ദേശമാണ് ഇതെന്നും മോശം ദാമ്പത്യം ഉപേക്ഷിക്കുന്നതില്‍ ഒരു കുഴപ്പമില്ലെന്നും ശാലിനി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. നിങ്ങള്‍ സന്തോഷവതിയായിരിക്കാന്‍ അര്‍ഹയാണെന്നും കുട്ടികളുടെ ഭാവി മികച്ചതാക്കാന്‍ മാറ്റങ്ങള്‍ വരുത്തണമെന്നും അവര്‍ കുറിപ്പില്‍ പറയുന്നു. വിവാഹമോചനം എന്നത് ജീവിതത്തിലെ പരാജയമല്ല. അത് ഒരു വഴിത്തിരിവാണ്. വിവാഹബന്ധം ഉപേക്ഷിച്ച് ഒറ്റയ്ക്ക് ജീവിക്കാന്‍ ഒരുപാട് ധൈര്യം ആവശ്യമാണെന്നും അങ്ങനെയുള്ള എല്ലാ ധൈര്യശാലികള്‍ക്കും ഈ ഫോട്ടോഷൂട്ട് താന്‍ സമര്‍പ്പിക്കുന്നു എന്നും ശാലിനി കുറിച്ചു. 

‘മുള്ളും മലരും’ എന്ന തമിഴ് സീരിയലിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ശാലിനി. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ശാലിനി റിയാസ് എന്ന വ്യക്തിയെ വിവാഹം ചെയ്തത്. ഇരുവര്‍ക്കും ഒരു മകളുണ്ട്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top