Latest News

മഞ്ചേരിയിലെ ദുരിതകാലത്ത് അഭിഭാഷകനായി ലഭിച്ച ആദ്യ പ്രതിഫലം ഉമ്മയ്ക്ക്: ഉമ്മ യെക്കുറിച്ചുള്ള ആർദ്രമായ ഓര്‍മ്മകൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം

മഞ്ചേരിയിൽ ഞാൻ അഡ്വക്കേറ്റ് ശ്രീധരൻ നായരുടെ ജൂനിയറായി പ്രാക്ടീസ് ചെയ്യുന്ന കാലം. ജീവിതത്തിൽ ഏറ്റവുമധികം ദാരിദ്ര്യവും കഷ്ടപ്പാടുകളും അനുഭവിച്ച നാളുക ളായിരുന്നു അത്. ഓഫീസിൽ നിന്ന് എനിക്ക് 10 പൈസയുടെ വരുമാനമില്ല. ആരും എനിക്ക് ഫീസും നൽകുന്നില്ല. ഒപ്പമുള്ള അബൂബക്കറിനും സലാമിനും ഒക്കെ ഫീസ് കിട്ടുന്നുണ്ട്. എനിക്ക് ഫീസ് വാങ്ങാമോ, അതിനുള്ള അധികാര്യമുണ്ടോ, ഫീസ് വാങ്ങാനുള്ള ജോലി ചെയ്യുന്നുണ്ടോ എന്നൊന്നും എനിക്കറിയില്ല. അഭിഭാഷകനായി ശോഭിക്കാൻ കഴിയുന്നില്ലെങ്കിൽ ഈ തൊഴിൽ ഉപരക്ഷിച്ചാലോ എന്നു പോലും ആലോചിച്ചു.

ആയിടയ്ക്ക് എനിക്ക് ഒരു ‘കമ്മീഷൻ’ കിട്ടി. തർക്ക വിഷയങ്ങളിൽ കോടതിയുടെ പ്രതിനിധിയായി സ്ഥലത്ത് ചെന്ന് അന്വേഷിച്ച് നിജസ്ഥിതി റിപ്പോർട്ട് നൽകുകയാണ് ചുമതല. ആദ്യതവണ അബൂബക്കറും എന്നോടൊപ്പം വന്നു. കമ്മീഷന്റെ റിപ്പോർട്ട് എഴുതുന്നതോ സ്ഥലത്തു ചെന്ന് അന്വേഷിക്കുന്നതോ ഒക്കെ എനിക്ക് പരിചയമില്ലാത്ത കാര്യങ്ങളാണല്ലോ. ഇതിന് കോടതി 100 രൂപ എനിക്കു പ്രതിഫലം നൽകി. ആദ്യം കിട്ടിയ പ്രതിഫലം. ആ തുക ചെക്കായിട്ടാണ് നൽകിയത്. ട്രഷറിയിൽ കൊടുത്തു ചെക്ക് മാറി 100 രൂപ വാങ്ങി.

അന്ന് പതിവിലും നേരത്തെ ഞാൻ മുറിയിലെത്തി. ചെമ്പിലെ കൂട്ടുകാരനായ ഇബ്രാഹിം കുട്ടിയുടെ ജ്യേഷ്ഠൻ ഇസ്മലിക്കയുടെ കൂടെയായിരുന്നു താമസം. ഓഫീസിൽ നിന്നും വന്നപ്പോൾ അന്ന് ഇക്ക എനിക്ക് ഒരു പാക്കറ്റ് വിൽസ് സിഗരറ്റ് സമ്മാനിച്ചു. പിന്നീട് ഞങ്ങൾ ഒന്നിച്ചു പോയി ചായ കുടിച്ചു. അതിനിടയ്ക്ക് ഞാൻ പോക്കറ്റിൽ നിന്ന് 100 രൂപ എടുത്ത് അദ്ദേഹത്തിനു നീട്ടി. കാര്യം അറിയാതെ ചോദ്യഭാവത്തിൽ ഇസ്മലിക്ക എന്നെ നോക്കി.

“എനിക്കൊരു കമ്മീഷൻ കിട്ടി. ഇക്കയാണ് എനിക്കി വഴികാട്ടിത്തുന്നത് അതുകൊണ്ട് ഈ രൂപ വാങ്ങണം.”

ഞാൻ വളരെ നിർബന്ധിച്ചെങ്കിലും അദ്ദേഹം അതു വാങ്ങിയില്ല.

“മമ്മൂട്ടി, ഇന്ന് നീ വീട്ടിൽ പോ… ഈ തൊഴിലിൽ നിനക്ക് ലഭിച്ച ആദ്യ പ്രതിഫലം അല്ലേ… ഈ രൂപ ഉമ്മയെ ഏൽപ്പിക്കണം. ”

ആ നിർദ്ദേശം ഞാൻ അനുസരിച്ചു. അന്ന് സന്ധ്യയ്ക്ക് മലപ്പുറത്ത് നിന്നും കുറെ ഹൽവയും വാങ്ങി നാട്ടിലേക്ക് വണ്ടികയറി. അർദ്ധരാത്രി കഴിഞ്ഞാണ് വീട്ടിലെത്തിയത്. ബാപ്പയും ഉമ്മയും നല്ല ഉറക്ക ചടവോടെയാണ് എന്നീറ്റു വന്നത്.

“ഉമ്മാ വക്കീൽപ്പണിയിൽ നിന്ന് എനിക്ക് ആദ്യം കിട്ടിയ പ്രതിഫലമാണിത്…”

നൂറു രൂപ എടുത്ത് ഉമ്മയെ ഏൽപ്പിച്ചുകൊണ്ട് ഞാൻ പറഞ്ഞു.

ആ രൂപ വാങ്ങുമ്പോൾ എന്റെ ഉമ്മയുടെ ഹൃദയത്തിൽ നിറഞ്ഞു വികാരങ്ങളുടെ ആഴം ആ മുഖത്ത് പ്രതിഫലിച്ചിരുന്നു. പക്ഷേ അടുത്ത നിമിഷം, അടുക്കളയിലെ ജീരക പാത്രത്തിലോ അരിക്കലത്തിലോ ആ രൂപഭദ്രമായി സൂക്ഷിക്കുക സൂക്ഷിച്ചു വയ്ക്കുന്നതിന് മുമ്പേ അത് ഞാൻ തിരിച്ചു വാങ്ങി.

പിറ്റേന്ന് തന്നെ ഞാൻ മലപ്പുറത്തേക്ക് മടങ്ങി.

എന്റെ ഉമ്മ ഒരു പാവമാണ്. ഞാന്‍ അഭിനയിക്കുന്ന സിനിമയിലെ എന്റെ കഥാപാത്രത്തിന് എന്തെങ്കിലും ആപത്ത് സംഭവിച്ചാല്‍, എന്നെ ആരെങ്കിലുമൊന്ന് അടിച്ചാല്‍ ഉമ്മയുടെ കണ്ണ് നിറയും.

ഉമ്മ കഴിഞ്ഞ കുറേ ദിവസങ്ങളായി എന്റെ വീട്ടിലുണ്ടായിരുന്നു. പെട്ടെന്നൊരു ദിവസം ഉമ്മയ്ക്ക് തോന്നും ഇളയ മകന്റെ അടുത്തേയ്ക്ക് പോകണമെന്ന്, ‘എന്നെ അവിടെക്കൊണ്ടാക്ക്’ എന്ന് പറഞ്ഞ് ബഹളം തുടങ്ങും. ഒരാഴ്ച അവിടെ താമസിച്ചു കഴിഞ്ഞ് അടുത്ത മകന്റെ വീട്ടിലേക്ക് പോകും. എല്ലാ വീടുകളിലുമായി പറന്ന് നടന്ന് എല്ലായിടത്തും തന്റെ കണ്ണ് എത്തുന്നുണ്ട് എന്ന് ഓര്‍മിപ്പിക്കുകയാണ് ഉമ്മ. ‘ഉമ്മയ്ക്ക് എന്നെ ഒട്ടും ഇഷ്ടമില്ല. മറ്റ് മക്കളോടാണ് കൂടുതല്‍ സ്നേഹം’ എന്ന് പറഞ്ഞ് ഞാനിടയ്ക്ക് ഉമ്മയെ പ്രകോപിപ്പിക്കും. അപ്പോഴും ഉമ്മ ചിരിക്കും.”

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top