Breaking News

ഡാൻസ് കൊറിയോഗ്രാഫർ രാജേഷ് അന്തരിച്ചു

തെന്നിന്ത്യൻ സിനിമയിലെ പ്രശസ്തനായ ഡാൻസ് കൊറിയോഗ്രഫർ രാജേഷ് മാസ്റ്റർ അന്തരിച്ചു. ഇലക്‌ട്രോ ബാറ്റിൽസ് എന്ന ഡാൻസ് ഗ്രൂപ്പിന്റെ സ്ഥാപകനാണ്. മരണകാരണം വ്യക്തമല്ല. കൊച്ചി സ്വദേശിയായ രാജേഷ് ഫെഫ്ക ഡാൻസേഴ്സ് യൂണിയൻ എക്സിക്യൂട്ടീവ് മെമ്പറാണ്.

സ്റ്റാർനൈറ്റ് സ്റ്റേജ് ഷോകളുമായി രാജേഷ് ഒട്ടേറെ വിദേശരാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ചാനൽ ഷോകൾക്ക് വേണ്ടി അദ്ദേഹം രൂപകൽപ്പന ചെയ്ത ചടുലമായ ചലനങ്ങളിലൂടെ പ്രേക്ഷകരുടെയും അഭിനേതാക്കളുടെയും പ്രിയപ്പെട്ട കൊറിയോഗ്രാഫറായിരുന്നു അദ്ദേഹമെന്ന് ഫെഫ്ക അനുസ്‌മരിച്ചു. ബീന ആന്റണി, ടിനി ടോം, ദേവി ചന്ദന തുടങ്ങിയ താരങ്ങളും ആദരാഞ്ജലി അർപ്പിച്ചു.

നടി ബീന ആന്റണി, ദേവി ചന്ദന, ടിനി ടോം തുടങ്ങിയവരും ആദരാഞ്ജലി അർപ്പിച്ചു. ‘വിശ്വസിക്കാന്‍ കഴിയുന്നില്ല. എന്തിന് വേണ്ടി ഇങ്ങനെ ചെയ്തു രാജേഷ്, ഒരുനിമിഷത്തെ വികല്‍പ്പമായ ചിന്തകള്‍ നമ്മുടെ ജീവിതം തകര്‍ത്ത് കളയുന്നു’- എന്നായിരുന്നു ബീന ആന്റണി കുറിച്ചത്. ‘ശരിക്കും ഷോക്കായിപ്പോയി. രാജേഷ് മാസ്റ്റര്‍ നമ്മളെ വിട്ട് പോയെന്ന് വിശ്വസിക്കാനാവുന്നില്ല. ഇന്നലെ കിട്ടിയത് നിങ്ങളുടെ അവസാനത്തെ മെസ്സേജാണെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല’ എന്നാണ് ദേവി ചന്ദന കുറിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top