Breaking News

മലൈക്കോട്ടൈ വാലിബൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ച് മോഹൻലാൽ

മലൈക്കോട്ടൈ വാലിബന്റെ’ അപ്ഡേറ്റുകളും ലൊക്കേഷൻ വിശേഷങ്ങളും അറിയാനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ.നേരത്തെ പ്രഖ്യാപിച്ചിരുന്നത് പ്രകാരം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ് മോഹൻലാലും അണിയറപ്രവർത്തകരും.

സിനിമയുടെ കഥയെയും മോഹൻലാലിന്റെ കഥാപാത്രത്തെയും സംബന്ധിച്ച അഭ്യൂഹങ്ങൾക്കാണ് ഇതോടെ ഒരു പരിധിവരെ വിരാമമാകുന്നത്. 

ലിജോ സൃഷ്ടിച്ച ലോകത്തിലേക്ക് ഒരു ഒളിഞ്ഞുനോട്ടം നടത്താൻ തയ്യാറാകൂ’, എന്നാണ് ഫസ്റ്റ് ലുക്ക് അപ്ഡേറ്റ് പങ്കുവച്ച് മോഹൻലാൽ കഴിഞ്ഞ ദിവസം കുറിച്ചിരുന്നത്. 

ഇരുകൈയിലും കയറുമായി മുട്ടുകുത്തിയിരിക്കുന്ന ലാലിന്റെ ചിത്രമാണ് ഫസ്റ്റ് ലുക്കിൽ. പീരിയഡ് ഡ്രാമ ചിത്രങ്ങളുടേതായ വസ്ത്രവിധാനങ്ങളും കാണാം.

ഷിബു ബേബി ജോണിന്റെ ജോൺ ആൻഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേർന്നാണ് മലൈക്കോട്ടൈ വാലിബന്റെ നിർമ്മാണം. മോഹൻലാലിനൊപ്പം മറാഠി നടി സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വർമ്മ, മണികണ്ഠ രാജൻ, സുചിത്ര നായർ, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top