നടിയും ബിജെപി നേതാവും ദേശീയ വനിതാ കമ്മീഷൻ അംഗവുമായ ഖുശ്ബു സുന്ദർ ആശുപത്രിയിൽ. സോഷ്യൽ മീഡിയയിലൂടെയാണ് ഖുശ്ബു ഇക്കാര്യം അറിയിച്ചത്. ആശുപത്രിക്കിടക്കയിൽ നിന്നുള്ള ചിത്രവും താരം പോസ്റ്റ് ചെയ്തു.
‘പനിയും മേലുവേദനയും കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിങ്ങളുടെ ശരീരത്തിനു ക്ഷീണം തോന്നിയാൽ അത് അവഗണിക്കാതിരിക്കൂ. ഞാൻ സുഖം പ്രാപിച്ച് വരുകയാണ്’ – ഖുശ്ബു കുറിച്ചു.
“താരം വേഗം സുഖം പ്രാപിക്കട്ടേ എന്ന കമന്റുകളുമായി പോസ്റ്റിനു താഴെ ആരാധകരും സഹപ്രവർത്തകരും എത്തുന്നുണ്ട്.