ദിലീപ്- റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘വോയ്സ് ഓഫ് സത്യനാഥൻ’ എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ ഉൾക്കൊള്ളിച്ചാണ് പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്. ജോണി ആന്റണി, സിദ്ദിഖ്, ജോജു ജോർജ്, രമേശ് പിഷാരടി, വീണാ നന്ദകുമാർ, ജഗപതി ബാബു എന്നിവരുടെ കഥാപാത്രങ്ങളെ കാണിച്ച് ഒടുവിൽ കലിപ്പ് മോഡിൽ വടിയുമായി നൽക്കുന്ന ദിലീപിനെ പോസ്റ്ററിൽ കാണാം.
ദിലീപ് -റാഫി കൂട്ടുകെട്ടിലെ മുൻ ചിത്രങ്ങൾ പോലെ ഹാസ്യത്തിന് മുൻതൂക്കം നൽകുന്ന ചിത്രമാണ് വോയ്സ് ഓഫ് സത്യനാഥനും.