Breaking News

ഉര്‍വശി പ്രധാന കഥാപാത്രമായി ‘ചാള്‍സ് എന്റര്‍പ്രൈസസ്’, വീഡിയോ ഗാനം പുറത്ത്

ചാള്‍സ് എന്‍റര്‍പ്രൈസസ്’ സിനിമയുടെ ഗാനം പുറത്തുവിട്ടു.‘കാലം പാഞ്ഞേ’ എന്ന ഗാനമാണ് ചിത്രത്തിലേതായി പുറത്തുവിട്ടിരിക്കുന്നത്.”നവാഗതനായ സുഭാഷ് ലളിത സുബ്രഹ്‍മണ്യനാണ് സംവിധാനം ചെയ്യുന്നത്. സുഭാഷ് ലളിത സുബ്രഹ്‍മണ്യന്റേതാണ് തിരക്കഥയും.

പാ രഞ്ജിത്ത് സിനിമകളിലൂടെ ശ്രദ്ധേയനായ കലൈയരസൻ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ‘ചാൾസ് എന്റർപ്രൈസസ്’. ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ് ആണ്. ഉര്‍വശിക്കും കലൈയരസനും പുറമേ ബാലു വര്‍ഗീസ്, ഗുരു സോമസുന്ദരം, കലൈയരസന്‍, അഭിജ ശിവകല, സുജിത് ശങ്കർ, അൻസൽ പള്ളുരുത്തി, സുധീർ പറവൂർ, മണികണ്ഠൻ ആചാരി, മാസ്റ്റർ വസിഷ്ട്ട്, ഭാനു, മൃദുല, ഗീതി സംഗീതി, സിജി പ്രദീപ്, അജിഷ, ആനന്ദ്ബാൽ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

“ഡോ. അജിത് ജോയ്, അച്ചു വിജയൻ എന്നിവർ ചേർന്നു നിർമ്മിക്കുന്നു. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. സഹനിര്‍മ്മാണം പ്രദീപ് മേനോന്‍ അനൂപ് രാജ് എന്നിവരാണ്. നിര്‍മ്മാണ നിര്‍വ്വഹണം ദീപക് പരമേശ്വരനാണ്.

ഗാനരചന അന്‍വര്‍ അലി, ഇമ്പാച്ചി, നാച്ചി, സംഗീത ചേനംപുല്ലി എന്നിവര്‍ നിർവ്വഹിച്ചിരിക്കുന്നു. സംഗീതം സുബ്രഹ്മണ്യന്‍ കെ വി കലാസംവിധാനം മനു ജഗദ് ആണ്. പശ്ചാത്തല സംഗീതം അശോക് പൊന്നപ്പൻ, പിആർഒ വൈശാഖ് സി വടക്കേവീട്, വസ്ത്രാലങ്കാരം അരവിന്ദ് കെ ആര്‍, മേക്കപ്പ് സുരേഷും  നിര്‍വഹിക്കുന്ന ചിത്രം ജോയ് മൂവി പ്രൊഡക്ഷൻസ് ഏപ്രിൽ എട്ടിന് പ്രദർശനത്തിനെത്തിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top