Breaking News

അയൽവാശി’യിലെ’ചൂയിങ്ഗം’ വീഡിയോ സോങ്ങ് പുറത്തിറങ്ങി

സൗബിൻ ഷാഹിർ,ബിനു പപ്പു,നസ്ലിൻ നിഖില വിമൽ  പ്രധാന വേഷത്തിൽ എത്തുന്ന “അയൽവാശി”യിലെ വീഡിയോ സോങ്ങ് പുറത്തിറങ്ങി. ജേക്ക്സ് ബിജോയ് സംഗീതം നൽകിയിരിക്കുന്ന പാട്ടിന്റെ രചന നിർവഹിച്ചിരിക്കുന്നത് Mu.Ri ആണ്. അഖിൽ ജെ ചാന്ദ്,മുൻഷിൻ പരാരി,ജേക്ക്സ് ബിജോയ് എന്നിവർ ചേർന്നു ആലപിച്ച “ചൂയിങ്ഗം ചവിട്ടി” എന്ന തുടങ്ങുന്ന പാട്ട് ആണ് പുറത്തിറങ്ങിയിരിക്കുന്നത്. 

ആദ്യം ഈ പാട്ടിന്റെ ലിറിക്സ് വീഡിയോ റിലീസ് ആയിരുന്നു അത് സോഷ്യൽ മീഡിയയിൽ വലിയ തരംഗം ആയിരുന്നു.വീഡിയോ സോങ് കൂടി റിലീസ് ആയത് യുവാക്കൾക്ക് ഇടയിൽ വീണ്ടും ട്രെൻഡ് ആയി മാറും എന്നു ഉറപ്പാണ്. ഒരു മുഴുനീള ഫാമിലി കോമഡി എന്റർടെയ്നറായി ആണ് ഇർഷാദ് പരാരി ഈ ചിത്രം ഒരുക്കുന്നത്.

തല്ലുമാലയുടെ വൻ വിജയത്തിനുശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് “അയൽവാശി” നിർമിക്കുന്നത്. അതോടൊപ്പം തല്ലുമാലയുടെ തിരക്കഥാകൃത്തുക്കളിലൊരാളും ഇർഷാദിന്റെ സഹോദരനുമായ മുഹസിൻ പരാരിയും “അയൽവാശി” എന്ന ചിത്രത്തിന്റെ നിർമാണ പങ്കാളിയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top