Uncategorized

സൈലം ലേർണിംഗ് ആപ്പിന്റെ യൂട്യൂബ് ചാനലുകൾ ഹാക്ക് ചെയ്തു

സൈലം ലേർണിംഗ് ആപ്പിന്റെ 17 ലക്ഷം കുട്ടികൾ പഠിക്കുന്ന യൂട്യൂബ് ചാനലുകൾ ഹാക്ക് ചെയ്തു. ബുധനാഴ്ച രാത്രി വരെയും ഈ ചാനലുകളിൽ ക്ലാസുകൾ നടന്നിരുന്നു അതിനുശേഷം മാർച്ച് 30 വ്യാഴം രാവിലെ യൂട്യൂബ് ചാനലുകളുടെ ആക്സസ് നഷ്ടപ്പെടുകയായിരുന്നു.പുലർച്ചെ 2.58 ഓടെയാണ് ചാനൽ ഹാക്ക് ചെയ്യപ്പെട്ടിട്ടുള്ളത്.


യൂട്യൂബിൽ രജിസ്റ്റർ ചെയ്തിരുന്ന സൈലത്തിന്റെ മെയിൽ ഐ.ഡികളും റിക്കവറി മെയിൽ ഐ.ഡികളും ഉപയോഗിച്ചു ചാനലിലേക്ക് പ്രവേശിക്കാൻ കഴിയാതെ വരികയായിരുന്നു. NEET , JEE ,KEAM എന്നിവക്കായി കുട്ടികളെ സജ്ജമാക്കുന്ന എൻട്രൻസ് ക്ലാസുകൾ നൽകുന്ന സൈലത്തിന്റെ ലക്ഷക്കണക്കിന് വരിക്കാർ ഉള്ള ചാനലുകൾ ആണ് നഷ്ടമായിരിക്കുന്നതെന്ന് സൈലം മാനേജ്മെന്റ് അറിയിച്ചു.

സൈലത്തിന്റെ അറിവോടെ അല്ലാതെ ചാനലിൽ സംപ്രേഷണം ചെയ്യുന്ന വീഡിയോകൾക്ക് സൈലത്തിന് യാതൊരു തരത്തിലും ഉള്ള ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതല്ലെന്നും സൈലം മാനേജ്മെന്റ് അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top