ഒബെലി എൻ കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘പത്ത് തല’യുടെ ട്രെയ്ലർ പുറത്തിറങ്ങി.ട്രെയിലറിൽ അതിഗംഭീര സ്കോറാണ് റഹ്മാൻ പത്ത് തലക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. ചിമ്പുവിൻ്റെ മാസ്സ് ഡയലോഗും തീപ്പൊരി ആക്ഷനും ചിത്രത്തിൽ ഉണ്ടാകുമെന്ന് ട്രെയിലർ സൂചന നൽകുന്നുണ്ട്. ചിത്രത്തിന്റെ തിയറ്റര്‍ റിലീസിന് ശേഷമുള്ള ഒടിടി റൈറ്റ്സ് ആമസോണ്‍ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയിരിക്കുന്നത്.
പ്രിയാ ഭവാനി ശങ്കര്‍, ഗൗതം കാര്‍ത്തിക്, ഗൗതം വാസുദേവ് മേനോൻ, ടിജെ അരുണാസലം എന്നിവര്‍ കഥാപാത്രങ്ങളാകുന്നു. ഫറൂഖ് ജെ ബാഷയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പ്രവീണ്‍ കെ എല്‍ ആണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. ചിമ്പു ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘പത്ത് തല’. മാര്‍ച്ച് 30ന് ചിത്രം തിയേറ്ററുകളിൽ എത്തും.