ലോകത്തിലെ ഏറ്റവും നീളമുള്ള നാക്കിന്റെ ഉടമയായ മനുഷ്യന്റെ നാക്കിന്റെ നീളം ഇതാ അറിഞ്ഞുകൊള്ളൂ, 10.1 സെന്‍ീമീറ്റര്‍ അതായത് 3.97 ഇഞ്ച്.ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സ് അനുസരിച്ച് അമേരിക്കക്കാരനായ നിക്ക് സ്റ്റോബെര്‍ ആണ് ഈ മനുഷ്യന്. പുരുഷ വിഭാഗത്തിലാണ് നിക്ക് സ്റ്റോബെര്‍ ഈ നേട്ടം കരസ്ഥമാക്കിയിട്ടുള്ളത്.
കുട്ടിക്കാലം മുതല്‍ തന്നെ തന്റെ നാവിന് സാധാരണയിലും കൂടുതല്‍ നീളമുള്ളതായി മനസ്സിലായിരുന്നു എന്നാണ് നിക്ക് സ്റ്റോബെര്‍ പറയുന്നത്. പക്ഷെ, അന്നൊന്നും ഇത്തരത്തിലൊരു നേട്ടം തന്നെ തേടിവരുമെന്ന് കരുതിയിരുന്നില്ലെന്നും ഇദ്ദേഹം പറയുന്നു. മറ്റാരും അധികം ചെയ്യാത്ത ഒരു കാര്യം കൂടി നിക്കിന് തന്റെ നീളന്‍ നാക്കുകൊണ്ട് ചെയ്യാനാകും. നാവുപയോഗിച്ച് മനോഹരമായ ചിത്രങ്ങള്‍ വരയ്ക്കാനുള്ള കഴിവാണ് അത്. നാവില്‍ പ്ലാസ്റ്റിക് കവര്‍ ചുറ്റിയതിന് ശേഷം നാവ് പെയിന്റില്‍ മുക്കിയാണ് ഇദ്ദേഹം ചിത്രം വരയ്ക്കുക.ഇതുകൂടാതെ മറ്റൊരു നേട്ടം കൂടി തന്റെ നാവു കൊണ്ട് അദ്ദേഹം ഇപ്പോള്‍ സ്വന്തമാക്കിയിട്ടുണ്ട്. ബ്രിട്ടീഷ് ബോഡ് ഗെയിമായ ജെംഗാ ബ്ലോക്സിന്റെ അഞ്ച് ബ്ലോക്കുകള്‍ നാവുപയോഗിച്ച് ആരെയും അതിശയിപ്പിക്കുന്ന വേഗത്തില്‍ എടുത്ത് മാറ്റിവയ്ക്കാന്‍ ഇദ്ദേഹത്തിന് കഴിയും.
Nick Stoeberl has the world's longest tongue.
— Guinness World Records (@GWR) March 15, 2023
It comes in handy when playing Jenga, eating ice cream and wanting to set new world records! pic.twitter.com/Ghdu16qJtz
യുഎസ്എയിലെ കാലിഫോര്‍ണിയയില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയായ ചാനല്‍ ടാപ്പര്‍ ആണ് ലോകത്തിലെ ഏറ്റവും നീളമേറിയ നാവുള്ള സ്ത്രീ. 9.75 സെന്റിമീറ്റര്‍ (3.8 ഇഞ്ച്) ആണ് ഇവരുടെ നാവിന്റെ വലിപ്പം. എട്ടു വയസ്സുള്ളപ്പോഴാണ് ചാനല്‍ ടാപ്പര്‍ തന്റെ നാവിന് സാധാരണയില്‍ കവിഞ്ഞ നീളമുണ്ടെന്ന് മനസ്സിലാക്കിയത്. ഹാലോവീന്‍ ആഘോഷങ്ങള്‍ക്കിടയില്‍ നാവ് പുറത്തേക്ക് നീട്ടി അമ്മയ്ക്കൊപ്പം എടുത്ത ചിത്രത്തിലാണ് ടാപ്പര്‍ തന്റെ നാവിന് നീളക്കൂടുതല്‍ ഇള്ളതായി കണ്ടെത്തിയത്.