Breaking News

കള്ളനും ഭഗവതിയും സിനിമയിലെ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി; റിലീസ് മാർച്ച് 31 ന്

കള്ളനും ഭഗവതിയും സിനിമ മാർച്ച് 31 തിയറ്ററുകളിൽ എത്തുന്നു. ലിറിക്കൽ വീഡിയോ ഗാനം  ഈസ്റ്റ് കോസ്റ്റ് ഓഡിയോസിലൂടെ കാണാം . നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്ത ഈസ്റ്റ് കോസ്റ്റ് വിജയൻ്റെ  പുതിയ ചിത്രമാണ് കള്ളനും ഭഗവതിയും.

വിഷ്ണു ഉണ്ണികൃഷ്ണൻ, അനുശ്രീ, ബംഗാളി താരം മോക്ഷ എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്നു.കള്ളനായ മാത്തപ്പന്റെ രസകരമായ കഥ ഹാസ്യത്തിന്റെ മേൻ പടിയോടു കൂടിയാണ് അവതരിപ്പിച്ചിരിക്കുന്നത്. പാലക്കാടിന്റെ ഹരിതാഭയാർന്ന ഭംഗിയും വശ്യത തുളുമ്പുന്ന ഗാനങ്ങളുമൊക്കെ കള്ളനും ഭഗവതിയും എന്ന ചിത്രത്തിന്റെ പ്രത്യേകതയാണ്.

ഒരു കള്ളന്റെ മുന്നിൽ പ്രത്യക്ഷപ്പെടുന്ന ഭഗവതി. പിന്നീടുള്ള രസകരമായ മുഹൂർത്തങ്ങളാണ് ചിത്രത്തിലൂടെ പ്രതിപാദിക്കുന്നത്.

സലിം കുമാര്‍, പ്രേംകുമാര്‍,ജോണി ആന്റണി, നോബി, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, രതീഷ് ഗിന്നസ്, ജയശങ്കർ,ജയൻ ചേർത്തല, ജയപ്രകാശ് കുളൂർ,മാല പാർവ്വതി തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ വേഷമിടുന്നു.

ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ഈസ്റ്റ് കോസ്റ്റ് വിജയൻ കെ.വി. അനിൽ എന്നിവർ ചേർന്ന് എഴുതിയിരിക്കുന്നു. രതീഷ് റാം ഛായാഗ്രഹണം നിർവഹിക്കുന്നു. സന്തോഷ് വർമ്മയുടെ വരികൾക്ക് രഞ്ജിൻ രാജ് സംഗീതം പകരുന്നു.

എഡിറ്റർ- ജോൺകുട്ടി. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- രാജശേഖരൻ. പ്രൊഡക്ഷൻ കൺട്രോളർ- രാജേഷ് തിലകം.കഥ- കെ.വി. അനിൽ.പശ്ചാത്തല സംഗീതം- രഞ്ജിൻ രാജ്. കലാ സംവിധാനം- രാജീവ് കോവിലകം, കോസ്റ്റ്യൂം ഡിസൈനർ- ധന്യാ ബാലകൃഷ്ണൻ, മേക്കപ്പ്- രഞ്ജിത്ത് അമ്പാടി.സ്റ്റിൽസ്- അജി മസ്‌ക്കറ്റ്. ഡിസൈൻസ് കോളിൻസ് ലിയോഫിൽ.

സൗണ്ട് ഡിസൈൻ- സച്ചിൻ സുധാകരൻ. ഫൈനൽ മിക്സിങ്- രാജാകൃഷ്ണൻ. കൊറിയോഗ്രഫി- കല മാസ്റ്റർ.ആക്‌ഷൻ- മാഫിയ ശശി.ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുഭാഷ് ഇളമ്പൽ. അസ്സോസിയേറ്റ് ഡയറക്ടർ- ടിവിൻ കെ. വർഗീസ്,അലക്സ് ആയൂർ.പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ്–ഷിബു പന്തലക്കോട്. കാലിഗ്രാഫി- കെ.പി. മുരളീധരൻ. ഗ്രാഫിക്സ്- നിഥിൻ റാം. ലൊക്കേഷൻ റിപ്പോർട്ട്–അസിം കോട്ടൂർ, പിആർഒ എം കെ ഷെജിൻ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top