Latest News

മീനചൂടിൽ നിന്ന് പരീക്ഷ ചൂടിലേക്ക് മീനാക്ഷി’; ആശംസകളുമായി ആരാധകർ

മലയാളികളുടെ മനം കവർന്ന കുട്ടിത്താരമാണ് മീനാക്ഷി. ടെലിവിഷൻ ഷോയിൽ അവതാകയായും തിളങ്ങുന്ന മീനാക്ഷിക്ക് അരാധകരും ഏറെയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ പരീക്ഷ ആരംഭിച്ച വിവരം ആരാധകരെ അറിയിച്ചിരിക്കുകയാണ് താരം.

പ്ലസ് വൺ വിദ്യാർത്ഥിയാണ് മീനാക്ഷി. പരീക്ഷയ്ക്ക് പോകാൻ തയാറായി ഇറങ്ങുന്ന ചിത്രമാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. യൂണിഫോം ധരിച്ച് തോളിൽ ബാ​ഗുമായി നിൽക്കുകയാണ് താരം. ‘‘വേനൽ ചൂടിൽ നിന്ന് പരീക്ഷാ ചൂടിലേക്ക് ഒരു പാവം പെൺകുട്ടി.’’- എന്ന കുറിപ്പിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

നിരവധി പേരാണ് പോസ്റ്റിന് താഴെ മീനാക്ഷിക്ക് ആശംസകളുമായി എത്തിയത്. അഭിനയത്തിൽ മാത്രമല്ല പഠനത്തിലും മിടുക്കിയാണ് മീനാക്ഷി. എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയംകൈവരിച്ച മീനാക്ഷി അനൂപ് ഒൻപത് വിഷയങ്ങൾക്കും എ പ്ലസ് നേടിയിരുന്നു. കോട്ടയത്തുള്ള കിടങ്ങൂർ എൻഎസ്എസ് ഹൈസ്കൂൾ വിദ്യാർത്ഥിനിയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top