Breaking News

‘ഒരു നാഴികക്കല്ലായിരിക്കും ഈ ചിത്രം’; മലൈക്കോട്ടൈ വാലിബനിലെ അവസരത്തെക്കുറിച്ച്‌ ഹരികൃഷ്‍ണന്‍ ഗുരുക്കള്‍

കേരളത്തിന്‍റെ തനത് ആയോധന കലയായ കളരിപ്പയറ്റിനെ ഗിന്നസ് റെക്കോര്‍ഡില്‍ എത്തിച്ച ഹരികൃഷ്ണന്‍ ഗുരുക്കളാണ് താനും മലൈക്കോട്ടൈ വാലിബന്‍ ചിത്രത്തിന്‍റെ ഭാഗമാവുന്നുവെന്ന് അറിയിച്ചിരിക്കുന്നത്. മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് ഹരികൃഷ്ണന്‍റെ ട്വീറ്റ്. ചലച്ചിത്ര മേഖലയില്‍ ഒരു നാഴികക്കല്ല് തന്നെയായി മാറാനിരിക്കുന്ന മലൈക്കോട്ടൈ വാലിബനില്‍ ഇതിഹാസതാരം മോഹന്‍ലാലിനൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതില്‍ ഞാന്‍ ഏറെ ആഹ്ലാദവാനാണ്. ഈ ഗംഭീര അവസരം എനിക്ക് നല്‍കിയതില്‍ ദൈവത്തിനും സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിക്കും നന്ദി പറയാന്‍ ഈ അവസരം ഞാന്‍ ഉപയോഗിക്കുന്നു, ഹരികൃഷ്ണന്‍ ഗുരുക്കള്‍ കുറിച്ചു.

ഇരട്ട ഉറുമി വീശലിലാണ് ഹരികൃഷ്ണന്‍റെ റെക്കോര്‍ഡ് നേട്ടം. 37 സെക്കന്‍ഡില്‍ 230 തവണ ഉറുമി വീശിയതിലൂടെ അറേബ്യന്‍ ബുക്സ് ഓഫ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടംപിടിച്ചിരുന്നു. പിന്നീട് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡിലും ഈ ഉറുമിവീശല്‍ ഇടംപിടിച്ചു. 24 സംസ്ഥാനങ്ങള്‍ പങ്കെടുത്ത കളരിപ്പയറ്റ് ദേശീയ ചാമ്പ്യൻഷിപ്പിൽ 2013-15 വരെ ഹാട്രിക് സ്വര്‍ണ്ണം നേടി. 2016 ല്‍ ദേശീയ ചാമ്പ്യൻഷിപ്പിൽ വാള്‍പ്പയറ്റിലും സ്വര്‍ണ്ണം നേടി. ദേശീയ തലത്തില്‍ എട്ട് സ്വര്‍ണ്ണം, മൂന്ന് വെള്ളി, ഒരു വെങ്കലം എന്നിങ്ങനെയാണ് ഹരികൃഷ്ണന്‍റെ നേട്ടം. 30 സെക്കന്‍ഡില്‍ 61 പൈനാപ്പിള്‍ 61 പേരുടെ തലയില്‍ വച്ച്‌ വാള് കൊണ്ട് വെട്ടിമുറിച്ചതിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡും ഹരിയുടെ പേരില്‍ ഉണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top