Breaking News

നടൻ രാഹുൽ മാധവ് വിവാഹിതനായി

നടൻ രാഹുൽ മാധവ് വിവാഹിതനായി. ദീപശ്രീ ആണ് വധു. ബെം​ഗളൂരുവിൽ നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. സിനിമാ മേഖലയിൽ നിന്നുള്ള നിരവധി പ്രമുഖരും വിവാഹത്തിൽ പങ്കെടുത്തു. 

നടൻമാരായ സൈജു കുറിപ്പ്, നരേൻ, സംവിധായകൻ ഷാജി കൈലാസ്, , നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ബാദുഷ എന്നിവർ വിവാഹത്തിൽ പങ്കെടുത്തു. സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവച്ച് നവദമ്പതിമാർക്ക് ആശംസകളും കുറിച്ചിട്ടുണ്ട്. 

തമിഴ് ചിത്രമായ അധേ നേരം അധേയിടം എന്ന ചിത്രത്തിലൂടെയാണ് രാഹുൽ അഭിനയരം​ഗത്തേക്ക് എത്തുന്നത്. ബാങ്കോക് സമ്മർ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്. വാടാമല്ലി, ലിസമ്മയുടെ വീട്, മെമ്മറീസ്, ആദം ജോൺ, ആമി, കട്ടപ്പനയിലെ ഹൃത്വിക് റോഷൻ, ആമി, ട്വൽത്ത്മാൻ, കടുവ, പാപ്പൻ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top