Breaking News

ബ്രണ്ടന്‍ ഫ്രേസര്‍ മികച്ച നടന്‍, മികച്ച നടി മിഷേല്‍ യോ; എവരിതിങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ് മികച്ച ചിത്രം; ഓസ്കർ അവാർഡിൽ തിളങ്ങി ഇന്ത്യയും

95-ാമത് ഓസ്‌കര്‍ അവാര്‍ഡില്‍ ദ വെയ്‌ലിലെ പ്രകടനത്തിന് ബ്രണ്ടന്‍ ഫ്രേസറെ മികച്ച നടനുള്ള അവാര്‍ഡ് തേടിയെത്തി. ബാഫ്റ്റയും ഗോള്‍ഡന്‍ ഗ്ലോബും നേടിയ ഓസ്റ്റിന്‍ ബട്‌ലറെ മറികടന്നാണ് പുരസ്‌കാര നേട്ടം.

എവരിതിങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മിഷേല്‍ യോ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും എവരിതിങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ് തന്നെയാണ് നേടിയത്. ഡാനിയല്‍ ക്വാന്‍, ഡാനിയല്‍ ഷെയ്‌നര്‍ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം ഒരുക്കിയത്. മികച്ച ശബ്ദമിശ്രണത്തിനുള്ള പുരസ്‌കാരം ടോപ്ഗണ്‍ മാവറിക്കിനാണ്.

ഓസ്‌കറില്‍ ഇന്ത്യയ്ക്ക് പുരസ്‌കാര തിളക്കം. രണ്ടു പുരസ്‌കാരങ്ങളാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. ഒറിജിനല്‍ സോങ് വിഭാഗത്തില്‍ എസ് എസ് രാജമൗലിയുടെ ആര്‍ആര്‍ആറിലെ കീരവാണി സംഗീതം നിര്‍വഹിച്ച നാട്ടു… നാട്ടു… എന്ന ഗാനത്തിനും മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിമിനുള്ള പുരസ്‌കാരം ‘ദി എലിഫന്റ് വിസ്‌പെറേഴ്‌സിനുമാണ് ലഭിച്ചത്.

എം എം കീരവാണി സംഗീത സംവിധാനം നിര്‍വഹിച്ച ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ചന്ദ്രബോസ് ആണ്. മൂന്ന് മിനിറ്റും 36 സെക്കന്‍ഡുമാണ് ഗാനത്തിന്റെ ദൈര്‍ഘ്യം. രാഹുല്‍ സിപ്ലിഗഞ്ച്, കാല ഭൈരവ എന്നിവര്‍ ചേര്‍ന്നാണ് നാട്ടു നാട്ടു ആലപിച്ചിരിക്കുന്നത്.

ആശാരിമാരുടെ വാക്കുകേട്ട വളര്‍ന്ന താന്‍ ഇന്ന് ഓസ്‌കറുമായി നിര്‍ക്കുന്നു എന്നാണ് പുരസ്‌കാരം ഏറ്റുവാങ്ങി കീരവാണി പറഞ്ഞത്. അടുത്തിടെ, മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തില്‍ തന്നെ നാട്ടു നാട്ടുവിന് ?ഗോള്‍ഡന്‍ ?ഗ്ലോബ് പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

തമിഴ്നാട്ടുകാരിയായ കാര്‍ത്തികി ഗോണ്‍സാല്‍വസ് ആണ് ദി എലിഫന്റ് വിസ്‌പെറേഴ്‌സ് സംവിധാനം ചെയ്തത്.കാര്‍ത്തികിയും ഡോക്യുമെന്ററി നിര്‍മാതാവ് ഗുനീത് മോംഗയും ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. 

പുരസ്കാരങ്ങൾ:

മികച്ച സംവിധാനം- ഡാനിയേല്‍ ക്വാന്‍, ഡാനിയേല്‍ ഷൈനര്‍ട്ട് (എവരിതിങ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ്)

മികച്ച നടി- മിഷേല്‍ യോ (എവരിതിങ് എവരിവേര്‍ ഓള്‍ ഏറ്റ് വണ്‍സ്)

മികച്ച നടന്‍- ബ്രെന്‍ഡന്‍ ഫ്രാസെര്‍ (ദ വെയ്ല്‍)

മികച്ച എഡിറ്റിങ്- എവരിതിങ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ്

മികച്ച സൗണ്ട് റെക്കോഡിങ്- ടോപ് ഗണ്‍ മാര്‍വറിക്

മികച്ച തിരക്കഥ (ഒറിജിനല്‍)- ഡാനിയേല്‍ ക്വാന്‍, ഡാനിയേല്‍ ഷൈനര്‍ട്ട് (എവരിതിങ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ്)

മികച്ച തിരക്കഥ (അഡാപ്റ്റഡ്)- സാറാ പോളെ (വുമണ്‍ ടോക്കിങ്)

മികച്ച ഒറിജിനല്‍ സോങ്- ആര്‍ആര്‍ആര്‍ (എം.എം കീരവാണി, ചന്ദ്രബോസ്)

മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്രം- ദ എലിഫന്റ് വിസ്പറേഴ്സ് (കാര്‍ത്തികി ഗോള്‍സാല്‍വേസ്, ഗുനീത് മോംഗ)

മികച്ച വിഷ്വല്‍ എഫക്റ്റ്സ് -അവതാര്‍ ദ വേ ഓഫ് വാട്ടര്‍

മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍- ഓള്‍ ക്വയറ്റ്ഓണ്‍ ദവെസ്റ്റേണ്‍ ഫ്രണ്ട്

മികച്ച ഹ്രസ്വചിത്രം (ആനിമേറ്റഡ്)- ദ ബോയ്, ദ മോ, ദ വോക്സ് ആന്റ് ഹോഴ്സ്

മികച്ച ഒറിജിനല്‍ സ്‌കോര്‍- വോക്കര്‍ ബെര്‍ട്ടെല്‍മാന്‍

മികച്ച ആനിമേറ്റഡ് സിനിമ- പിനോക്കിയോ

മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ ചിത്രം- നവാല്‍നി

മികച്ച ഛായാഗ്രഹണം- ജെയിംസ് ഫ്രണ്ട് (ഓള്‍ കൈ്വറ്റ് വെസ്റ്റേണ്‍ ഫ്രണ്ട്)

മികച്ച മേക്ക് അപ്പ് ആന്റ് ഹെയര്‍ സ്റ്റെല്‍- അഡ്റിയെന്‍ മോറോട്ട്

മികച്ച കോസ്റ്റിയൂം ഡിസൈന്‍- റുത്ത് കാര്‍ട്ടര്‍ (ബ്ലാക്ക് പാന്തര്‍)

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top