ശക്തമായ കഥാപാത്രങ്ങളിലൂടെ കഴിവു തെളിയിച്ച താരമാണ് അന്ന ബെൻ. ഇപ്പോൾ തമിഴും കീഴടക്കാനുള്ള തയാറെടുപ്പിലാണ് താരം. ശിവകാർത്തികേയൻ നിർമിക്കുന്ന കൊട്ടുകാളി എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തമിഴ് അരങ്ങേറ്റം. ഇപ്പോൾ ചിത്രത്തിലെ അന്നയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തിക്കൊണ്ട് ടീസർ പുറത്തെത്തിയിരിക്കുകയാണ്.
അമ്പരപ്പിക്കുന്ന മേക്കോവറിലാണ് അന്ന ചിത്രത്തിൽ എത്തുന്നത്. സൂരിയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. അന്ന ബെന്നിന്റേയും സൂരിയുടേയും കാരക്റ്റർ ലുക്ക് വ്യക്തമാക്കുന്നതാണ് ടീസർ. പി.എസ്. വിനോദ് രാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
കഴിഞ്ഞ വര്‍ഷം ഓസ്കര് അവാര്‍ഡിനായുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ ‘കൂഴങ്കല്ല്’ ഒരുക്കിയ സംവിധായകനാണ് വിനോദ് രാജ്. ബി ശക്തിവേലാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഗണേഷ് ശിവയാണ് എഡിറ്റിങ്.