Breaking News

ലിയോയിൽ ബാബു ആന്റണിയും, സ്ഥിരീകരിച്ച് താരം

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദളപതി വിജയ്‌നെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ. ബോളിവുഡിൽ നിന്ന് ഉൾപ്പടെ വൻ താരനിരയാണ് ചിത്രത്തിലുള്ളത്. ഇപ്പോൾ മലയാളികളെ ആവേശത്തിലാക്കിക്കൊണ്ട് ഒരു വാർത്ത എത്തുകയാണ്. മലയാളത്തിന്റെ ആക്ഷൻ താരം ബാബു ആന്റണിയാണ് ലിയോയിൽ വേഷമിടുന്നത്.

സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിലൂടെ താരം തന്നെയാണ് ഇത് വ്യക്തമാക്കിയത്. ലിയോ ടീമിൽ ജോയിൻ ചെയ്യാൻ താരം കശ്മീരിലേക്ക് പുറപ്പെട്ടു. ലൊക്കേഷനിലേക്കുള്ള യാത്രയ്ക്കിടെ താരം ഡൽഹി എയർപോർട്ടിൽ വച്ച് ഫുട്ബോൾ താരം ഐഎം വിജയനെ കണ്ടുമുട്ടി. അദ്ദേഹത്തിനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് കുറിപ്പ്.

മാസ്റ്ററിന് ശേഷം ലോകേഷും വിജയ്‌യും ഒന്നിക്കുന്ന ചിത്രമാണ് ലിയോ. മലയാളി താരം മാത്യുവും ചിത്രത്തിലൊരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ലിയോയുടെ ചിത്രീകരണം കശ്മീരില്‍ പുരോഗമിക്കുകയാണ്. തൃഷ നായികയാവുന്ന ചിത്രത്തിൽ വൻതാരനിരയാണ് അണിനിരക്കുന്നത്. സഞ്ജയ് ദത്ത്, അർജുൻ, പ്രിയ ആനന്ദ്, മിഷ്‌കിൻ, മൺസൂർ അലി ഖാൻ എന്നിവരും ചിത്രത്തിന്‍റെ ഭാഗമാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top