അര്‍ച്ചന വാസുദേവ് എഴുതി ലിജിന്‍ ജോസ് സംവിധാനം ചെയ്ത മലയാളം സിനിമയാണ് ഹെര്‍. സിനിമയിലെ ആദ്യ ഗാനം ഇപ്പോള്‍ റിലീസ് ചെയ്തു.സംഗീത സംവിധായകനായ ഗോവിന്ദ് വസന്ത ഈണമിട്ട് സയനോര ഫിലിപ്പ് പാടിയ അന്‍വര്‍ അലി രചിച്ച ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. എടി സ്റ്റുഡിയോയുടെ ബാനറില്‍ അനീഷ് തോമസാണ് സിനിമയുടെ നിര്‍മ്മാണം.
ഉര്‍വശി, പാര്‍വതി തിരുവോത്ത്, ഐശ്വര്യ രാജേഷ്, രമ്യാ നമ്പീശൻ, ലിജോമോള്‍ ജോസ് എന്നിവരാണ് മലയാളത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പ്രതാപ് പോത്തന്, ഗുരു സോമസുന്ദരം, രാജേഷ് മാധവന് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീത സംവിധായകന് ഗോവിന്ദ് വസന്തയാണ് ഈ ചിത്രത്തിന് സംഗീതം നല്‍കുന്നത്. ചന്ദ്രു സെല്‍വരാജ് ഛായാഗ്രഹണവും കിരണ്‍ ദാസാണ് എഡിയറും.