Breaking News

‘ഇരട്ട’യുടെ സംവിധായകന്‍ ബോളിവുഡിലേയ്ക്ക്; ഷാരൂഖിന്റെ റെഡ് ചില്ലീസുമായി കൈകോര്‍ക്കുന്നു

 ‘ഇരട്ട’യെന്ന ചിത്രം ഒരുക്കിയ സംവിധായകന്‍ രോഹിത് എം.ജി. കൃഷ്ണന്‍ ബോളിവുഡിലേയ്ക്ക്. ഷാരൂഖ് ഖാന്റെ പ്രൊഡക്ഷന്‍ ഹൗസായ റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ് രോഹിത്തിനെ ഒരു ചിത്രത്തിനായി സമീപിച്ചിരിക്കുകയാണ്.

റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന്‍ നിന്ന് തിരക്കഥയെഴുതാന്‍ തനിക്കൊരു ഓഫര്‍ വന്നുവെന്ന് രോഹിത് പറഞ്ഞു. താനിപ്പോള്‍ ആ തിരക്കഥയുടെ പണിപ്പുരയിലാണെന്നും ഇതൊരു ബോളിവുഡ് ചിത്രമാണെന്നും സംവിധായകന്‍ പറഞ്ഞു.

ഈ ചിത്രം ഇരട്ടയുടെ റീമേക്ക് അല്ലെന്നും പുതിയൊരു പ്രൊജക്ടാണെന്നും രോഹിത് അറിയിച്ചു. ചിത്രത്തെക്കുറിച്ച് കൂടുതലൊന്നും വിശദമാക്കാന്‍ തനിക്ക് സാധിക്കില്ലെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. ഇരട്ട തിയേറ്ററില്‍ നിന്ന് അധികമാളുകള്‍ കണ്ടിരുന്നില്ലെന്നും നെറ്റ്ഫ്‌ളിക്‌സിലൂടെ ധാരാളം പേരിലേയ്ക്ക് ചിത്രം എത്തിയെന്നും സംവിധായകന്‍ ചൂണ്ടിക്കാട്ടി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top