Breaking News

കുട്ടികളുടെ പാർക്കിൽ പാർവതിയുടെ വർക്കൗട്ട്; ചിത്രങ്ങൾ

കരുത്തുള്ള  കഥാപാത്രങ്ങൾ ചെയ്ത് അമ്പരപ്പിക്കാറുള്ള നടിയാണ് പാർവതി തിരുവോത്ത്. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. പലപ്പോഴും താരം ഫീഡ് നിറയ്ക്കുന്നത് വർക്കൗട്ട് ചിത്രങ്ങളുമായാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരത്തിന്റെ രസകരമായ വർക്കൗട്ട് ഫോട്ടോകളാണ്. 

കുട്ടികളുടെ പാർക്കിൽ വർക്കൗട്ട് ചെയ്യുന്ന പാർവതിയെയാണ് ചിത്രത്തിൽ കാണുന്നത്. പാർക്കിലെ ക്ലൈംബറിൽ തൂങ്ങിക്കിടന്ന് സ്ട്രെച്ച് ചെയ്യുകയാണ് താരം. രസകരമായി തന്റെ വർക്കൗട്ട് മുന്നോട്ടുകൊണ്ടുപോകുന്നതിന് തന്റെ ട്രെയിനറിന് നന്ദി പറഞ്ഞുകൊണ്ടുള്ളതാണ് താരത്തിന്റെ പോസ്റ്റ്. കുട്ടികൾക്കായുള്ള സീ സോയിൽ തന്റെ ജിം ട്രെയിനർക്കൊപ്പം സമയം ചെലവഴിക്കുന്ന വിഡിയോയും പങ്കുവച്ചിട്ടുണ്ട്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top