Breaking News

ഒരു കാത്‌ കുത്തണം! അച്ഛന്റെ ആ​ഗ്രഹം നിറവേറ്റി ജുവൽ മേരി; വിഡിയോ

അവതാരകയും  നടിയുമായി ശ്രദ്ധേയ ആയതിനൊപ്പം സോഷ്യൽ മീഡിയയിൽ കൂടി സജീവമായ ജുവൽ മേരി ജീവിതത്തിലെ അനുഭവങ്ങളും വിശേഷങ്ങളുമൊക്കെ പങ്കുവച്ച് കുറിപ്പുകൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അച്ഛന്റെ ഏറെ നാളായുള്ള ആ​ഗ്രഹം സാക്ഷാത്കരിച്ചതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ജുവൽ. 

കാത് കുത്താനുള്ള അച്ഛന്റെ ഏറെ നാളായുള്ള ആ​ഗ്രഹം നിറവേറ്റിയ വിഡിയോ സഹിതമാണ് ജുവലിന്റെ കുറിപ്പ്. “കുറെ നാളു മുൻപ് അപ്പൻ എന്നോട് പറഞ്ഞു എനിക്ക് 2 ആഗ്രഹങ്ങൾ ഉണ്ട് , ഒന്ന് ഒരു ടാറ്റൂ അടിക്കണം , രണ്ടാമതായി ഒരു കാത്‌ കുത്തണം ! മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന പേടിക്ക് മേലെ ഒരിക്കൽ പറഞ്ഞിട്ട് പിന്നെ മിണ്ടിയിട്ട് ഇല്ല ! പക്ഷെ ഞാൻ മറന്നില്ല ! കിട്ടിയ ചാൻസ് നു ഓരോന്ന് വീതം സാധിച്ചു കൊടുത്തു !”, ജുവൽ കുറിച്ചു.

നമ്മുടെ മാതാപിതാക്കൾ നമ്മുടെ മക്കളാകുന്ന സമയം അവർ എങ്ങനെയാണോ നമ്മൾ ചെറുതായിരുന്നപ്പോൾ നോക്കിയത് അതുപോലെ തിരിച്ചും ചെയ്യണം എന്നും ജുവൽ കുറിച്ചു. കുറച്ചു നാൾ മുമ്പ് ടാറ്റു അടിക്കാനുള്ള ആ​ഗ്രഹവും ജുവലിന്റെ അച്ഛൻ നിറവേറ്റിയിരുന്നു. ഇതിന്റെ ഒരു ചിത്രം അദ്ദേഹത്തിന്റെ ഇൻസ്റ്റ​ഗ്രാം പേജിൽ പങ്കുവച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top