Breaking News

അർണോൾഡ് തിരിച്ചുവരുന്നു; ആക്ഷൻ രംഗങ്ങളുമായി ‘ഫ്യുബർ’

ആക്ഷൻ കിംഗ് അർണോൾഡ് ഷ്വാസ്‌നെഗർ ഉജ്ജ്വലമായ തിരിച്ചുവരവ് നടത്താൻ ഒരുങ്ങുകയാണ്. തന്റെ വെബ് സീരീസ് അരങ്ങേറ്റം കൂടി സാധ്യമാക്കുകയാണ് നടൻ ഇത്തവണ. നെറ്റ്ഫ്ലിസ്കിൽ ഉടൻ സ്ട്രീമിംഗ് ആരംഭിക്കുന്ന ‘ഫ്യുബറി’ൽ സിഐഎ ഏജൻ്റ് ആയി ആണ് അർണോൾഡിൻ്റെ കഥാപാത്രം എത്തുന്നത്. ആക്ഷൻ രംഗങ്ങളും സ്ലോ മോഷൻ മാസ്സ് നടത്തവും, കാർ ചേസിംഗും ഒക്കെയായി ആരാധകർ ആഗ്രഹിക്കുന്ന ഫോമിൽ അർണോൾഡിനെ ടീസറിൽ കാണാം. “അർനോൾഡ് ഷ്വാസ്‌നെഗർ ഒരു അതീവ രഹസ്യ സ്വഭാവമുള്ള, വളരെ കുഴപ്പം പിടിച്ച ചാര ദൗത്യം നിർവഹിക്കാൻ തിരിച്ചെത്തിയിരിക്കുന്നു! അദ്ദേഹത്തിന്റെ ആദ്യത്തെ സീരീസായ ഫ്യുബറിലൂടെ,” ടീസർ പങ്കുവച്ചുകൊണ്ട് നെറ്റ്ഫ്ലിക്സ് ഇന്ത്യ കുറിച്ചിരിക്കുന്നു.

അർണോൾഡിനെ കൂടാതെ, പരമ്പരയിൽ മോണിക്ക ബാർബറോ, മിലൻ കാർട്ടർ, ഫോർച്യൂൺ ഫെയിംസ്റ്റർ, ട്രാവിസ് വാൻ വിങ്കിൾ, ജെയ് ബറൂച്ചൽ, ആൻഡി ബക്ക്ലി, അപർണ ബ്രിയേൽ, ബാർബറ ഈവ് ഹാരിസ്, ഫാബിയാന ഉഡെനിയോ, ഗബ്രിയേൽ ലൂണ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റീച്ചർ, പ്രിസൺ ബ്രേക്ക് തുടങ്ങിയ ഷോകളിലൂടെ പ്രശസ്തനായ നിക്ക് സാന്റോറയാണ് എട്ട് ഭാഗങ്ങളുള്ള പരമ്പര ഒരുക്കിയത്. മെയ് 25 മുതൽ നെറ്റ്ഫ്ലിക്സിൽ ഫ്യൂബർ ലഭ്യമാകും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top