Breaking News

സിനിമയിലെ രംഗം ജീവിതത്തിൽ ആവർത്തിച്ചപ്പോൾ; സുഹൃത്തിന് സർപ്രൈസ് ഒരുക്കി ‘സോമനും കൂട്ടരും

ജിത്തു മാധവ്‌ സംവിധാനം ചെയ്‌ത രോമാഞ്ചം തിയേറ്ററുകളിൽ വിജയകരമായി മുന്നേറുകയാണ്. റിലീസ് ചെയ്‌ത് 23-ാം ദിവസം ചിത്രം 50 കോടി ക്ലബിലെത്തി. പറയാൻ സൂപ്പർതാര നിരയൊന്നുമില്ലാതെ പ്രേക്ഷകമനസിലേക്ക് ഇടിച്ചുകയറിയ ചിത്രമാണ് രോമാഞ്ചം. ഇപ്പോഴിതാ ചിത്രത്തിലെ ഒരു രം​ഗം യാഥാർഥ്യമാക്കിയിരിക്കുകയാണ് രോമാഞ്ചം ടീം.

ചിത്രത്തിലെ അണിയറയിൽ പ്രവർത്തിച്ച അനസ് എന്ന സുഹൃത്തിന്റെ ​ഗ്രഹപ്രവേശത്തിന് ക്ലോസറ്റാണ് ‘സോമനും കൂട്ടരും’ സമ്മാനമായി നൽകിയത്. ചിത്രത്തിലെ രം​ഗം വീണ്ടും ജീവിതത്തിൽ ആവർത്തിച്ചപ്പോൾ കണ്ടു നിന്നവർക്കും കൗതുകമായി. ഫെയ്‌സ്ബുക്കിലൂടെ പുറത്ത് വിട്ട് വിഡിയോയിൽ സുഹൃത്തിന് സർപ്രൈസ് ഒരുക്കുന്നത് കാണിക്കുന്നുണ്ട്. രോമാഞ്ചം ടീം സംഘമായെത്തിയാണ് സമ്മാനം നൽകുന്നത്.

1.75 കോടി മുതൽ മുടക്കിൽ പുറത്തിയക്കിയ ചിത്രം ആദ്യത്തെ പത്ത് ദിവസം കൊണ്ട് നേടിയത് 14 കോടിയാണ്. സൗബിൻ ഷാഹിർ, അർജുൻ അശോകൻ, ചെമ്പൻ വിനോദ് എന്നിവരെ കൂടാതെ ഒരുനിര പുതുമുഖങ്ങളുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ജോൺപോൾ ജോർജ് പ്രൊഡക്‌ഷൻസ്, ​ഗപ്പി സിനിമാസ്, ഗുഡ്‌വിൽ പ്രൊഡക്‌ഷൻസ് എന്നീ ബാനറുകളിൽ ജോൺപോൾ ജോർജ്,ഗിരീഷ് ​ഗംഗാധരൻ, ജോബി ജോർജ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സാനു താഹിർ ആണ് ചിത്രത്തിന്റെ ഛായാ​ഗ്രഹണം, സുശിൻ ശ്യാം ആണ് ചിത്രത്തിന്റെ സം​ഗീത സംവിധായകൻ.

വിഡിയോ കാണാൻ ക്ലിക്ക് ചെയ്യുക:

https://www.facebook.com/actorsijusunny/videos/738606150951399/

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top