ബന്ധുവിന്റെ വിവാഹ ചടങ്ങിൽ നൃത്തം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. തെലങ്കാനയിലാണ് സംഭവം. മഹാരാഷ്ട്ര സ്വദേശിയായ 19കാരനായ മുത്യം എന്ന യുവാവാണ് മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലായി. ശനിയാഴ്ച രാത്രി ഹൈദരാബാദിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള നിർമൽ ജില്ലയിലെ പാർഡി ഗ്രാമത്തിൽ ബന്ധുവിന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു യുവാവ്.
A Young Man Died on the Spot of a Heart Attack While Dancing at a Wedding Reception in Barat in kubeer mandal of Nirmal District,
— Mohammed Zeeshan Ali Zahed (@zeeshan_zahed) February 26, 2023
Telangana. pic.twitter.com/bq5acaQdNz
എല്ലാവരും ആഘോഷത്തിലായിരുന്നു. അതിഥികളുടെ സാന്നിധ്യത്തിൽ ജനപ്രിയ ഗാനത്തിന് നൃത്തം ചെയ്യുകയായിരുന്നു. നൃത്തം ചെയ്യുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞുവീണ് ബോധരഹിതനായി. ഉടൻ തന്നെ യുവാവിനെ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. നാല് ദിവസത്തിനിടെ തെലങ്കാനയിൽ ഇത്തരത്തിൽ രണ്ടാമത്തെയാണ് മരിക്കുന്നത്. ഫെബ്രുവരി 22 ന് ഹൈദരാബാദിലെ ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ 24 കാരനായ പൊലീസ് കോൺസ്റ്റബിൾ ഹൃദയസ്തംഭനം മൂലം മരിച്ചു.