ആര്‍ആര്‍ആര്‍ സിനിമയിലെ ‘നാട്ടു നാട്ടു’ പാട്ട് ലോകമെങ്ങും തരംഗമാണ്. ഗോള്‍ഡണ്‍ ഗ്ലോബ് പുരസ്കാരം വരെ നേടിയ ഗാനത്തിന്റെ നൃത്ത രംഗങ്ങള്‍ നിരവധിപേര്‍ അനുകരിക്കാറുണ്ട്. ഇപ്പോഴിതാ ഇന്ത്യയിലെ കൊറിയന്‍ എംബസി ഉദ്യോഗസ്ഥര്‍ നാട്ടു നാട്ടുവിന് ചുവടുവച്ചിരിക്കുകയാണ്. കൊറിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ നൃത്തത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തി.
Lively and adorable team effort. 👍 https://t.co/K2YqN2obJ2
— Narendra Modi (@narendramodi) February 26, 2023
കൊറിയന്‍ എംബസിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. കൊറിയന്‍ അംബാസഡര്‍ ചാങ്-ജെ-ബോകും നൃത്തത്തില്‍ പങ്കാളിയാകുന്നുണ്ട്. ആകര്‍ഷകമായ ടീം പ്രകടനം എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ പങ്കുവച്ചുകൊണ്ട് ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.