Breaking News

സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്സ് ക്ലബുമായി കൈകോർത്തുകൊണ്ട് ബാങ്ക് ഓഫ് ബറോഡ ചാലക്കുടി താലൂക്ക് ആശുപത്രിക്ക് നൽകുന്ന ഒരു വർഷത്തേക്കുള്ള എൻ്റെ കൺമണിക്ക് പദ്ധതിയുടെ സ്പോൺസർഷിപ്പ് കെ എസ് ചിത്ര ഏറ്റുവാങ്ങി

 

ചാലക്കുടി: കേരളത്തിലെ 88 സർക്കാർ ആശുപത്രികളിൽ പിറന്നുവീഴുന്ന ഒരു ലക്ഷത്തിലധികം നവജാതശിശുക്കൾക്ക് ആദ്യ സമ്മാനമായി ഒരു വർഷം ബേബി കിറ്റുകൾ നൽകുന്ന, പത്മശ്രീ എം എ യൂസഫലി ഉദ്ഘാടനം നിർവഹിച്ച കേരള വിഷൻ്റെ എൻ്റെ കണ്മണിക്ക് ആദ്യ സമ്മാനം എന്ന പദ്ധതിയുടെ ഭാഗമായി  സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്സ് ക്ലബ്ബുമായി കൈകോർത്തുകൊണ്ട് ബാങ്ക് ഓഫ് ബറോഡ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ഒരു വർഷത്തേക്കുള്ള സ്പോൺസർഷിപ്പ് ഏറ്റെടുത്തുകൊണ്ടുള്ള ചെക്ക്  മലയാളത്തിന്റെ വാനമ്പാടി കെഎസ് ചിത്ര ഏറ്റുവാങ്ങി. ചാലക്കുടി മേലൂർ വിഷ്ണുപുരം ശ്രീ നരസിംഹ മൂർത്തി മഹാക്ഷേത്രത്തിൽ വച്ച് സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്സ് ക്ലബ്ബിൻറെ സാന്നിധ്യത്തിൽ ബാങ്ക് ഓഫ് ബറോഡ സ്പോൺസർ ചെയ്ത് മലയാളത്തിന്റെ വാനമ്പാടി കെഎസ് ചിത്രയുടെ കൈകളിലുടെ ചാലക്കുടി ആശുപത്രിയിലെ ഓരോ കുഞ്ഞുങ്ങൾക്കും ആദ്യ സമ്മാനമായി എത്തുമ്പോൾ എൻ്റെ കൺമണിക്ക് ഫസ്റ്റ് ഗിഫ്റ്റ് എന്ന കാരുണ്യ പദ്ധതിയുടെ ചരിത്ര മുഹൂർത്തമായി.ഇതോടെ ഒരു വർഷത്തേക്കുള്ള  ആദ്യ സമ്മാനം ലഭിക്കുന്ന കേരളത്തിലെ ആദ്യ സർക്കാർ ആശുപത്രി എന്ന ബഹുമതി ചാലക്കുടി താലൂക്ക് ആശുപത്രി നേടി.

 

ഒരു വർഷത്തിൽ ജനിക്കുന്ന 700 ഓളം നവജാത ശിശുക്കൾക്ക് കാരുണ്യത്തിന്റെ സഹായഹസ്തവുമായി എത്തിയ സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്സ് ക്ലബ്ബിനും ബാങ്ക് ഓഫ് ബറോഡക്കും എൻ്റെ കണ്മണിക്ക് ആദ്യ സമ്മാനം എന്ന പദ്ധതിയിലുള്ള പങ്ക് നിർവചിക്കാനാവാത്തതാണ്.സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്സ് ക്ലബ്ബിൻ്റെ വൈസ് പ്രസിഡണ്ട് വിഎസ് കുര്യാച്ചൻ, ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സെബാസ്റ്റ്യൻ,സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്സ് ക്ലബിലെ (അങ്കമാലി) അംഗം സി ജെ അഗസ്റ്റിൻ, ചാരിറ്റി കൺവീനർ പാപ്പച്ചൻ വി. ഒ എന്നിവരും ബാങ്ക് ഓഫ് ബറോഡയുടെ അസിസ്റ്റൻറ് ജനറൽ മാനേജരായ റെജി മാത്യുവും ഗുരുവായൂർ മേൽശാന്തി മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരി, തീർത്ഥ സാബു എന്നിവർ പങ്കെടുത്തു. ചാലക്കുടി താലൂക്ക് ആശുപത്രിയി ലേ സെക്രട്ടറി ഷെയ്ൻകുമാർ എ ആർ, ഹോസ്പിറ്റൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മനോജ് എം എം, കെസിബിഎൽ ഡയറക്ടർ ഷുക്കൂർ കോളിക്കര എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

എൻ്റെ കൺമണി പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന് എംഎൽഎ സനീഷ് കുമാർ ഹോസ്പിറ്റൽ സൂപ്രണ്ട് എന്നിവരുടെ പിന്തുണയും ലഭിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top