സിനിമ-ടെലിവിഷൻ താരം സുബി സുരേഷ് (41) അന്തരിച്ചു. കൊച്ചി രാജഗിരി ആശുപത്രിയിൽ രാവിലെ ആയിരുന്നു അന്ത്യം. കരൾ രോഗ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.അതിനിടെ ന്യുമോണിയ ബാധിച്ച് നില ഗുരുതരമായി. ബുധനാഴ്ച രാവിലെ 10 മണിയോടെ ആയിരുന്നു മരണം സംഭവിച്ചത്. രണ്ടാഴ്ചമുമ്പ് വരെ സ്വന്തം യൂട്യൂബ് അക്കൗണ്ടിൽ വീഡിയോകൾ അപ്ലോഡ് ചെയ്തിരുന്നു.
ടെലിവിഷൻ സ്കിറ്റുകളിലൂടെയാണ് സുബി ഏറെ ശ്രദ്ധിക്കപ്പെട്ടത്. മിമിക്രി രംഗത്തുനിന്നാണ് സുബി അഭിനയ ലോകത്ത് എത്തിയത്. അഭിനേത്രിയായും അവതാരകയായും ജനപ്രിയമായ ഒട്ടേറെ ടെലിവിഷന്‍ പരിപാടികളുടെ ഭാഗമായി.
തസ്കര ലഹള, ഡ്രാമ, ഗൃഹനാഥന് തുടങ്ങി ഏതാനും സിനിമകളില്‍ അഭിനയിച്ചു. സുബിയുടെ നിര്യാണത്തില്‍ സിനിമാ രംഗത്തെ നിരവധി പ്രമുഖര്‍ അനുശോചനം അറിയിച്ചു.
സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സിനിമയിലേക്ക് കടന്നുവരുന്നത്.
വാർത്തകൾ ഉടനടി വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ചുവന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/KzZzMaGKNY67ZfKpyO1gAO