Breaking News

സിഒഎ സംസ്ഥാന കൺവെൻഷൻ ബുധനും വ്യാഴവും തൃശൂരിൽ

തൃശൂർ: കേബിൾ ടി.വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ(സിഒഎ) സംസ്ഥാന കൺവെൻഷൻ ഫെബ്രുവരി 22, 23 തീയതികളിൽ സംഗീതനാടക അക്കാഡമി റീജിയണൽ തിയേറ്ററിൽ ചേരും. ഫെബ്രുവരി 22ന് രാവിലെ 10ന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. നാനൂറോളം പ്രതിനിധികളും സംഘടനാ ഭാരവാഹികളും പങ്കെടുക്കും. സംസ്ഥാന പ്രസിഡന്റ് എം.അബൂബക്കർ സിദ്ദിക്ക് അദ്ധ്യക്ഷത വഹിക്കും.

ടെലികോം റെഗുലേറ്ററി അതോറിറ്റി പുറത്തിറക്കിയ പുതിയ താരിഫ് നടപ്പാക്കുമ്പോൾ പേ ചാനൽ നിരക്ക് ഭീമമായി വർദ്ധിക്കും. ഇത് കേബിൾ ടി.വി മാസവരിസംഖ്യ വർദ്ധിക്കാൻ ഇടയാക്കും. കേബിൾ ടിവി വരിക്കാരിൽ ഈ സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കുന്നതിന് എതിരായ നിലപാടാണ് കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (COA) സ്വീകരിച്ചിട്ടുള്ളത്. കുത്തക മൂലധന ശക്തികളുടെ കടന്നാക്രമണത്തിനെതിരെ ജനകീയ പങ്കാളിത്തത്തോടെ പ്രതിരോധിച്ചു നിൽക്കുന്നതിന് കേബിൾ ടിവി ഓപ്പറേറ്റർമാർക്ക് ആത്മവിശ്വാസവും പ്രചോദനവും നൽകുക എന്നതാണ് കൺവെൻഷന്റെ ലക്ഷ്യം.

കൺവെൻഷനു മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിൽ സിഒഎ  പ്രസിഡന്റ് എം.അബൂബക്കർ സിദ്ദിക്ക്, ജനറൽ സെക്രട്ടറി കെ.വി.രാജൻ, സ്വാഗതസംഘം ജന. കൺവീനർ പി.ബി.സുരേഷ്, വൈസ് ചെയർമാൻ ടി.ഡി.സുഭാഷ്, കൺവീനർ പി.ആന്റണി എന്നിവർ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top