Breaking News

ഗായകന്‍ സോനു നിഗമിനും സംഘത്തിനും നേരേ ആക്രമണം; വീഡിയോ

ഗായകന്‍ സോനു നിഗമിനും സംഘത്തിനും നേരേ ആക്രമണം. മുംബൈയിലെ ചെമ്പൂരില്‍ ഒരു സംഗീത പരിപാടിക്കിടെയാണ് സംഭവം നടന്നത്. ശിവസേന എംഎല്‍എ പ്രകാശ് ഫതര്‍പേക്കറിന്റെ മകന്‍ സ്വപ്‌നില്‍ ഫതര്‍പേക്കറും സംഘവുമാണ് ആക്രമണത്തിന് പിന്നില്‍. സംഭവത്തില്‍ ചെമ്പൂര്‍ പൊലീസ് കേസെടുത്തു. അക്രമത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

തിങ്കളാഴ്ച രാത്രിയില്‍ ആയിരുന്നു സോനു നിഗമിന്റെ സംഗീത പരിപാടി. 11 മണിയോടെ പരിപാടി കഴിഞ്ഞപ്പോള്‍ സെല്‍ഫി എടുക്കണമെന്ന ആവശ്യവുമായി അക്രമി സ്റ്റേജില്‍ വരികയായിരുന്നു. ഇയാളെ തടയാന്‍ സോനുവിന്റെ അംഗരക്ഷകര്‍ ശ്രമിച്ചു. ഗായകന്‍ വേദിയില്‍ നിന്ന് ഇറങ്ങുന്നതിനിടെ ഇയാള്‍ ആക്രമിക്കാന്‍ തുനിയുകയായിരുന്നു. ഇതിനിടെ സോനുവിനെ സംരക്ഷിക്കാന്‍ ശ്രമിച്ച അംഗരക്ഷകനെ അക്രമി തള്ളിവീഴ്ത്തി. പരിക്കേറ്റ അംഗരക്ഷകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അവര്‍ എന്നെ തള്ളിയിട്ടപ്പോള്‍ പടികളില്‍ ഞാന്‍ വീണു പോയി. രബ്ബാനിയാണ് (അംഗരക്ഷകന്‍) എന്റെ രക്ഷയ്‌ക്കെത്തിയത്. അദ്ദേഹത്തെയും അവര്‍ തള്ളിയിട്ടു. ഞാന്‍ പരാതി കൊടുക്കുകയാണ്. സെല്‍ഫിക്കുവേണ്ടി മറ്റൊരാള്‍ക്ക് മേല്‍ ബലപ്രയോഗം നടത്തുന്നതിന് മുന്‍പ് രണ്ടുവട്ടം എല്ലാവരും ആലോചിക്കണം’- സോനു നിഗം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top