Breaking News

64-ാം വയസ്സില്‍ മൂന്നാമതും വിവാഹിതയായി? ചിത്രവും വാര്‍ത്തയും വൈറല്‍; പ്രതികരണവുമായി ജയസുധ

തെന്നിന്ത്യൻ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ജയസുധ. കമലഹാസന്റെ അടക്കം നായികയായി ഒരു കാലത്ത് തിളങ്ങിയ നടി ‘ഇഷ്ട’ത്തില്‍ നെടുമുടി വേണുവിന്റെ ജോഡിയായും വെള്ളിത്തിരയിലെത്തി. അതേസമയം, നടിയുടെ മൂന്നാം വിവാഹത്തെച്ചൊല്ലിയുള്ള വാര്‍ത്തകളാണ് ഗോസിപ്പ് കോളങ്ങളില്‍ സജീവം. താന്‍ മൂന്നാമതും വിവാഹിതയായെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി, വിശദീകരണവുമായി നടി ജയസുധ രംഗത്തെത്തി. 64 വയസ്സുകാരിയായ ജയസുധ, അമേരിക്കന്‍ വ്യവസായിയെ വിവാഹം ചെയ്തു എന്നാണ് കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. ഇരുവരും തമ്മില്‍ രഹസ്യമായി വിവാഹം ചെയ്തു എന്നും ഉടന്‍ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

എന്നാല്‍, തനിക്കൊപ്പം ഗോസിപ്പില്‍ പേരു ചേര്‍ക്കപ്പെടുന്നയാള്‍ അമേരിക്കന്‍ വ്യവസായി ഫലിപ്പ് റൂള്‍സ് ആണെന്നും തന്റെ ജീവിതകഥ പശ്ചാത്തലമാക്കി ഒരു ബയോപിക് നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്ന ചലച്ചിത്ര നിര്‍മ്മാതാവാണെന്നും ജയസുധ പറയുന്നു. തന്നെ വ്യക്തിപരമായി അറിയാന്‍ ആഗ്രഹിച്ചതിനാല്‍, അയാള്‍ തന്നോടൊപ്പമാണ് മിക്കപ്പോഴും യാത്ര ചെയ്യുന്നതെന്നും ഈ ഗോസിപ്പില്‍ ഒരു സത്യവുമില്ലെന്നും താരം വിശദീകരിക്കുന്നു.

അടുത്തിടെ പുറത്തിറങ്ങിയ വാരിസ് എന്ന ചിത്രത്തില്‍ വിജയ്യുടെ അമ്മയായി ജയസുധ വേഷമിട്ടിരുന്നു. വാഡെ രമേശ് ആയിരുന്നു ജയസുധയുടെ ആദ്യ ഭര്‍ത്താവ്. ഈ ബന്ധം അധികം കാലം നീണ്ടില്ല. പിന്നീട് നിതിന്‍ കപൂര്‍ എന്നയാളെ താരം വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ ഇവര്‍ക്ക് രണ്ടു മക്കള്‍ ഉണ്ട്. 2017 ല്‍ നിതിന്‍ മരിച്ചു.

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top