നടി വൈഷ്ണവി വേണുഗോപാല്‍ വിവാഹിതയായി.ദീര്‍ഘകാല സുഹൃത്തായ രാഘവ് നന്ദകുമാറാണ് വരന്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ജൂണ്‍ എന്ന ചിത്രത്തില്‍ നായിക രജിഷയുടെ കൂട്ടികാരിയുടെ കഥാപാത്രമായിരുന്നു വൈഷ്ണവി ചെയ്തത്. 2018ല്‍ ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്.
ജൂണ്‍, കേശു ഈ വീടിന്റെ നാഥന്, ജനഗണമന തുടങ്ങി ഒരുപിടി ചിത്രങ്ങളില്‍ വൈഷ്ണവി അഭിനയിച്ചിട്ടുണ്ട്. മോഡലിങ് രംഗത്തും സജീവമാണ് വൈഷ്ണവി. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഫോട്ടോഷൂട്ട് ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി രാഘവ് വിവാഹാഭ്യര്‍ഥന നടത്തുന്ന വീഡിയോ താരം സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നു.