Breaking News

ദൃശ്യം ഹോളിവുഡിലേക്ക്?, നിർമാണാവകാശം സ്വന്തമാക്കി പനോരമ സ്റ്റുഡിയോസ്

ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലും വമ്പൻ വിജയം നേടിയ ദൃശ്യം വിദേശഭാഷകളിലേക്കും റീമേക്ക് ചെയ്യാനൊരുങ്ങുന്നു എന്ന റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്ത് വരുന്നത്. ഫിലിപ്പിനോ, സിംഹള, ഇൻഡൊനീഷ്യൻ ഒഴികെയുള്ള എല്ലാ ഇന്ത്യൻ ഇതരഭാഷകളിലെയും നിർമാണാവകാശം സ്വന്തമാക്കിയതായി പനോരമ സ്റ്റുഡിയോസ് ഇന്റർനാഷണൽ അറിയിച്ചു. ദൃശ്യം രണ്ടുഭാഗങ്ങളും ഇതിലുൾപ്പെടും. ട്രേഡ് അനലസ്റ്റായ ശ്രീധർ പിള്ളയാണ് ഇക്കാര്യം ട്വീറ്റ് ചെയ്‌തത്.

ബോളിവുഡിൽ അജയ് ദേവ്‌​ഗൺ നായകനായി എത്തിയ ദൃശ്യം 2 വമ്പൻ വിജയമായതോടെയാണ് വിദേശഭാഷകളിലും ചിത്രം റീമേക്ക് ചെയ്യാൻ പനോരമ സ്റ്റുഡിയോസ് തീരുമാനിച്ചത്. ഹോളിവുഡിലും കൊറിയൻ, ജാപ്പനീസ് ഭാഷകളിലും റീമേക്ക് ചെയ്യാനുള്ള ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. 

മലയാളത്തിൽ 2013 ൽ ദൃശ്യത്തിന്റെ ആദ്യ ഭാ​ഗവും 2021 ൽ രണ്ടാം ഭാ​ഗവും പുറത്തിറങ്ങി. മലയളത്തിൽ ചിത്രം സൂപ്പർ ഹിറ്റായതോടെയാണ് ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്തത്. തമിഴിൽ കമൻ ഹാസനായിരുന്നു നായകൻ. ഇത് കൂടാതെ ദൃശ്യത്തിന്റെ മൂന്നാം ഭാ​ഗം സംബന്ധിച്ചുള്ള ചർച്ചകളും സമൂഹമാധ്യമങ്ങളിൽ നടക്കുന്നുണ്ട്. നല്ലൊരു ആശയം കിട്ടിയാൽ ദൃശ്യം മൂന്നാം ഭാ​ഗം ഉണ്ടാകുമെന്നാണ് സംവിധായകൻ ജിത്തു ജോസഫിന്റെ പ്രതികരണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top