Latest News

കേന്ദ്ര ബജറ്റ് സമസ്‌ത മേഖലകളെയും ഉൾക്കൊള്ളുന്നതെന്ന് എം എ യുസഫലി

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും വ്യത്യസ്ത മുൻഗണനാ മേഖലകളെയും ഉൾക്കൊള്ളുന്നതാണ് കേന്ദ്രബജറ്റെന്ന് എം എ യൂസഫലി.കണക്ടിവിറ്റി, ഭക്ഷ്യസുരക്ഷ, നൈപുണ്യ വികസന മേഖലകൾ എന്നിവ ശക്തിപ്പെടുത്തുന്നതിൽ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികളാണ് ബജറ്റിനെ വ്യത്യസ്തമാക്കുന്നത്.

50 പുതിയ വിമാനത്താവളങ്ങൾ, ജലഗതാഗതപാതകളുടെ വികസനവും ഇന്ത്യയുടെ സാമ്പത്തിക സാമൂഹിക ഘടനയിൽ വലിയ സ്വാധീനം ചെലുത്തുമെന്ന് ഉറപ്പാണ്. മാത്രമല്ല ആഗോള ബിസിനസുകളെയും നിക്ഷേപകരെയും ആകർഷിക്കുന്ന ഒരു പ്രധാന കേന്ദ്രമെന്ന നിലൈൽ രാജ്യത്തിൻ്റെ സ്ഥാനം കൂടുതൽ ഉയരും. ഭക്ഷ്യസുരക്ഷയാണ് കാർഷിക മേഖലകയ്ക്കും സമൂഹത്തിനും ദീർഘകാല നേട്ടമുണ്ടാക്കുന്ന മറ്റൊരു പ്രധാന മേഖല.

പ്രാഥമികമായി യുവജനങ്ങൾക്ക് പ്രാമുഖ്യമുള്ള രാജ്യമെന്ന നിലയിൽ ദേശിയ ഡിജിറ്റൽ ലൈബ്രറി, നൈപുണ്യ വികസന കേന്ദ്രങ്ങൾ, പുതിയ് നഴ്സിംഗ് കോളേജുകൽ തുടങ്ങിയ മേഖലകളിൽ ബജറ്റ് കൂടുതൽ ഊന്നൽ നൽകിയിട്ടുണ്ട്.

ബജറ്റ് ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്നും നമ്മുടെ സാമ്പത്തിക വികസനത്തിനും തൊഴിൽ മേഖലയ്ക്കും ഉപകാരപ്രദമാകുന്ന വിധത്തിൽ രാജ്യത്തേക്ക് കൂടുതൽ നിക്ഷേപങ്ങൾ കൊണ്ടുവരുമെന്നും ഉറപ്പുണ്ടെന്നും യൂസഫലി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top