Breaking News

കേന്ദ്ര ബജറ്റ്: വില കൂടുന്നതും വില കുറയുന്നതും; ആദായ നികുതി ഇളവ് പരിധി

ആദായ നികുതിയിൽ ചില മാറ്റങ്ങൾ വരുത്തി സർവതല സ്പർശിയായ ബജറ്റ് എന്ന വിശേഷണത്തോടെ തന്റെ അഞ്ചാമത്തെ ബജറ്റ് നിർമല സീതാരാമൻ അവതരിപ്പിച്ചു. ആദായ നികുതി റിട്ടേൺ നടപടികളുടെ ദിവസം 16 ആയി കുറച്ചു. ഇൻകം ടാക്സിൽ നിലവിൽ അഞ്ച് ലക്ഷം വരെയുണ്ടായിരുന്ന റിബേറ്റ് ഏഴ് ലക്ഷം വരെയാക്കി.ഒൻപത് ലക്ഷം വരെ വേതനം വാങ്ങുന്നവർ 45000 രൂപ ആദായ നികുതി അടച്ചാൽ മതി.

15 ലക്ഷം വരെ ശമ്പളം വാങ്ങുന്നവർ 1.5 ലക്ഷം രൂപ ആദായ നികുതിയായി അടക്കണം. ഏഴ് ലക്ഷം വരെ വേതനമുള്ളവർ ഇനി ആദായ നികുതി അടക്കേണ്ടി വരില്ല. ആദായ നികുതിയിൽ ഇളവ് വരുത്തിയിട്ടില്ല.

ടെലിവിഷന്‍ പാനലുകള്‍ക്ക് തീരുവ കുറയ്ക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചതോടെ ടെലിവിഷന്‍ സെറ്റുകള്‍ക്ക് വില കുറയും. ടെലിവിഷന്‍ പാനലുകളുടെ തീരുവ 2.5 ശതമാനമാണ് കുറയുക. മൊബൈല്‍ നിര്‍മാണ സാമഗ്രികളുടെ തീരുവ കുറച്ചു. ഇതോടെ മൊബൈല്‍ ഫോണുകളുടെ വില കുറയും. ഇലക്ട്രിക്ക് വാഹനങ്ങളുടെ ബാറ്ററികളുടെ വിലയില്‍ കുറവുണ്ടാവും. ഇലക്ട്രിക് കിച്ചണ്‍, ഹീറ്റ് കോയില്‍ എന്നിവയുടെ വില കുറയും. ക്യാമറ ലെന്‍സിന്റെ കസ്റ്റംസ് തീരുവ കുറച്ചു. സിഗരറ്റ്, സ്വര്‍ണ്ണം, വെള്ളി, വജ്രം എന്നിവയുടെ വിലകൂടും. കോംപൗണ്ടിങ് റബറിന്റെ തീരുവ കൂട്ടി.

വിലകൂടുന്നവ:

———————

സ്വർണ്ണം 

വെള്ളി 

ഡയമണ്ട് 

വസ്ത്രം 

സിഗരറ്റ്

ഇലക്ട്രിക് അടുക്കള ചിമ്മിനി

വില കുറയുന്നവ

—————

ക്യാമറ ലെൻസ്

ലിതിയം സെൽ

ടിവി ഘടകങ്ങൾ

മൊബൈൽ ഫോൺ

ഹീറ്റിംഗ് കോയിൽ

ഇലക്ട്രിക് വാഹനങ്ങൾ;

സാങ്കേതിക വിദ്യാ രംഗത്ത് പുതിയ പദ്ധതികള്‍ക്ക് ബജറ്റിൽ പിന്തുണ നല്‍കിയിട്ടുണ്ട്. രാജ്യത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യകളുടെ വികാസത്തിനായി ‘മേക്ക് എഐ ഫോര്‍ ഇന്ത്യ’, മേക്ക് എഐ വർക്ക് ഫോർ ഇന്ത്യ’ എന്നീ ലക്ഷ്യങ്ങൾ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി മൂന്ന് കേന്ദ്രങ്ങള്‍ സ്ഥാപിക്കും.

ഇതിന് പുറമെ രാജ്യത്തെ 5ജി സാങ്കേതിക വിദ്യാ വികാസത്തിന് വേണ്ടി വിവിധ എഞ്ചിനീയറിങ് കോളേജുകളിലായി നൂറ് 5ജി ലാബുകള്‍ക്ക് തുടക്കമിടും. 5ജി സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയുള്ള വിവിധ ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുന്നതിന് വേണ്ടിയാണിത്. വിദ്യാഭ്യാസം, കാര്‍ഷികരംഗം, ആരോഗ്യരംഗം എന്നീ മേഖലകളില്‍ പ്രയോജനപ്പെടുന്ന 5ജി സാങ്കേതിക വിദ്യകളുടെ വികാസവും ഈ ലാബുകളിലൂടെ സാധ്യമാക്കും. 

നിലവില്‍ കേന്ദ്രം ലഭ്യമാക്കിയ ഡിജി ലോക്കര്‍ സേവനം കൂടുതല്‍ മേഖലകളില്‍ പ്രയോജനപ്പെടുത്തും. വിവിധ ആവശ്യങ്ങള്‍ക്കായി ഡിജി ലോക്കറില്‍ സൂക്ഷിക്കുന്ന ഔദ്യോഗിക രേഖകള്‍ സുരക്ഷിതമായി അതാത് സ്ഥാപനങ്ങള്‍ക്ക് കൈമാറുന്നതിനുള്‍പ്പടെയുള്ള സൗകര്യം ഒരുക്കുമെന്നും നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. 

രാജ്യത്ത് 50 പുതിയ വിമാനത്താവളത്തില്‍ നിര്‍മിക്കുമെന്ന് കേന്ദ്ര ബജറ്റില്‍ പ്രഖ്യാപനം. ഹെലിപ്പാഡുകള്‍, വാട്ടര്‍ എയ്‌റോ ഡ്രോണുകള്‍, ലാന്‍ഡിങ് ഗ്രൗണ്ടുകള്‍ എന്നിവ നവീകരിച്ച് വ്യോമഗതാഗത സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തിനിടെ പ്രഖ്യാപിച്ചു.

റെയില്‍വേയ്ക്ക് 2.4 ലക്ഷം കോടിയാണ് നീക്കിവച്ചിട്ടുള്ളത്. ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ളതില്‍വച്ച് ഏറ്റവും ഉയര്‍ന്ന തുകയാണിത്. രാജ്യത്തെ 50 വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തിരഞ്ഞെടുത്ത് വികസിപ്പിക്കും.

2047 ഓടെ അരിവാള്‍രോഗം നിര്‍മാര്‍ജനം ചെയ്യും. സുരക്ഷിത ഭവനങ്ങള്‍, ശുചിത്വം ഉറപ്പാക്കല്‍, കുടിവെള്ളം, ഗോത്രവര്‍ഗ വിഭാഗക്കാര്‍ക്ക് വൈദ്യുതിയെത്തിക്കല്‍ എന്നവയ്ക്കുവേണ്ടി 15,000 കോടിയുടെ പദ്ധതി.

ബിസിനസ് രംഗത്ത് പാന്‍ തിരിച്ചറിയല്‍ രേഖയാക്കി മാറ്റുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. പാന്‍ ആവശ്യമായി വരുന്ന ബിസിനസ് സ്ഥാപനങ്ങളെ സഹായിക്കുന്നതിന് സര്‍ക്കാരിന്റെ ഡിജിറ്റല്‍ സേവനങ്ങള്‍ക്ക് പാന്‍ തിരിച്ചറിയല്‍ രേഖയാക്കി മാറ്റുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. കെവൈസി വ്യവസ്ഥകള്‍ കൂടുതല്‍ ലളിതമാക്കുമെന്നും ബജറ്റ് അവതരണ വേളയില്‍ നിര്‍മല സീതാരാമന്‍ പറഞ്ഞു. 

ആദിവാസി മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ പദ്ധതി പ്രകാരം അടുത്ത മൂന്ന് വര്‍ഷത്തിനകം 38,800 അധ്യാപകരെ കേന്ദ്രസര്‍ക്കാര്‍ നിയമിക്കും. കൂടാതെ സ്‌കൂള്‍ പ്രവര്‍ത്തനത്തിനായി 740 ജീവനക്കാരെ കൂടി നിയമിക്കും. ഇതുവഴി 3.5 ലക്ഷം ആദിവാസി കുട്ടികള്‍ക്ക് പദ്ധതി പ്രയോജനപ്പെടുമെന്നും ധനമന്ത്രി അറിയിച്ചു.

വാര്‍ഡ് തലത്തില്‍ ലൈബ്രറികള്‍ ആരംഭിക്കുന്നതിന് സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കും. ഡിജിറ്റല്‍ ലൈബ്രറി സംവിധാനം പ്രയോജനപ്പെടുത്തുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കാന്‍ സഹായിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

നഴ്‌സിങ് രംഗത്ത് കൂടുതല്‍ മുന്നേറ്റത്തിന് രാജ്യത്ത് 157 പുതിയ നഴ്‌സിങ് കോളജുകള്‍ ആരംഭിക്കും. 2014ന് ശേഷം സ്ഥാപിച്ച മെഡിക്കല്‍ കോളജുകളോട് ചേര്‍ന്നാണ് നഴ്‌സിങ് കോളജുകള്‍ ആരംഭിക്കുക. കുട്ടികളുടെ അറിവ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന പുസ്തകങ്ങള്‍ ലഭ്യമാക്കുന്നതിന് നാഷണല്‍ ഡിജിറ്റല്‍ ലൈബറി ഫോര്‍ കിഡ്‌സിന് രൂപം നല്‍കുമെന്നും ധനമന്ത്രി ബജറ്റ് അവതരണ വേളയില്‍ പറഞ്ഞു.

ഏഴ് മേഖലകള്‍ക്കാണ് ഈ ബജറ്റ് മുന്‍ഗണന നല്‍കുന്നതെന്ന് ധനമന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനം, സാമ്പത്തിക മേഖല, അടക്കമുള്ള മേഖലകള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. 

പി എം ഗരീബ് കല്യാണ്‍ അന്ന യോജന ഒരു വര്‍ഷം കൂടി തുടരുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. എല്ലാ അന്ത്യോദയ ഗുണഭോക്താക്കള്‍ക്കും പ്രയോജനം ചെയ്യുന്നതാണ് പദ്ധതി. ഇതിന് വരുന്ന രണ്ടുലക്ഷം കോടി രൂപ കേന്ദ്രസര്‍ക്കാര്‍ വഹിക്കുമെന്നും നിര്‍മല സീതാരാമന്‍ ലോക്‌സഭയില്‍ ബജറ്റ് അവതരണ വേളയില്‍ പറഞ്ഞു.

വികസനം എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. ഈ വര്‍ഷം ഏഴുശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്നാണ് പ്രതീക്ഷ. ആഗോളതലത്തില്‍ ഉയര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍നിരയിലാണ് ഇന്ത്യ. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശരിയായ പാതയിലെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. ഇത് അമൃതകാലത്തെ ആദ്യ ബജറ്റെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. 

സ്വാതന്ത്ര്യം കിട്ടി നൂറ് വര്‍ഷമാകുമ്പോള്‍ ഇന്ത്യ മെച്ചപ്പെട്ട വളര്‍ച്ച നേടണം എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയുള്ളതാണ് ഈ ബജറ്റെന്നും ധനമന്ത്രി പറഞ്ഞു. 9.6 കോടി ജനങ്ങള്‍ക്ക് എല്‍പിജി കണക്ഷന്‍ നല്‍കി. 47.8 ജന്‍ധന്‍ അക്കൗണ്ടുകള്‍ തുറന്നതായും ധനമന്ത്രി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top