Breaking News

വിമാനത്തിനുള്ളില്‍ നഗ്നയായി നടന്നു, ജീവനക്കാരുടെ മേല്‍ തുപ്പി; യുവതി അറസ്റ്റില്‍

വിമാനത്തിനുള്ളില്‍ മദ്യപിച്ച്‌ പ്രശ്നമുണ്ടാക്കിയ ഇറ്റാലിയന്‍ യുവതി അറസ്റ്റില്‍.തിങ്കളാഴ്ചയാണ് സംഭവം.അബുദാബി-മുംബൈ എയര്‍വിസ്താര വിമാനത്തിലെ എക്കണോമി ക്ലാസ് ടിക്കറ്റുമായി കയറിയ യുവതി മദ്യപിച്ചതിന് ശേഷം ബിസിനസ് ക്ലാസില്‍ ഇരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രശ്നമുണ്ടാക്കുകയായിരുന്നു. 

ഇവരുടെ ആവശ്യം ക്വാബിന്‍ ക്രൂ നിരസിച്ചതോടെ ജീവനക്കാരുടെ മേല്‍ തുപ്പുകയും വിമാനത്തിനുള്ളില്‍ അപമര്യാദയായി പെരുമാറുകയും ചെയ്‌തുവെന്നാണ് ജീവനക്കാരുടെ പരാതി. യുവതി വിമാനത്തിനുള്ളില്‍ അര്‍ദ്ധനഗ്‌നയായി നടക്കാന്‍ തുടങ്ങിയതോടെ യുവതിയെ നിയന്ത്രിക്കാന്‍ ക്യാപ്‌റ്റന്‍ ആവശ്യപ്പെട്ടുവെന്നും എയര്‍ വിസ്‌താര പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. വിമാനം നിലത്തിറങ്ങിയ ഉടന്‍ നടപടിയെടുക്കാന്‍ സുരക്ഷാ ഉദ്യാഗസ്ഥര്‍ക്ക് വിവരം നല്‍കിയതായും പ്രസ്താവനയില്‍ പറയുന്നു. പിന്നീട് യുവതിക്ക് കോടതി ജാമ്യം നല്‍കി വിട്ടയച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top